ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്കി പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ സുലേചന റാവത്തും മകന് വിശാല്‍ റാവത്തും ബിജെപിയില്‍ ചേര്‍ന്നു. ജോബത്ത് (എസ്ടി) അസംബ്ലി സീറ്റില്‍ നിന്ന് 1998 ലും 2008 ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചതാണ് സുലോചന റാവത്ത്. ഈ സീറ്റില്‍ പാര്‍ട്ടിക്ക് സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു അവര്‍. മണ്ഡലത്തില്‍ കോണ്‍ഗ്രസ് അടിത്തറ ശക്തമാക്കുന്നതില്‍ വലിയ പ്രവര്‍ത്തനം നടത്തി. അത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവ് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് ഏറെ ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ബിജെപി മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ പ്രത്യയശാസ്ത്രവും ആദിവാസി ജനതയ്ക്കായുള്ള പ്രവര്‍ത്തനങ്ങളും സ്വാധീനിച്ചാണ് സുലേചന റാവത്തും മകന് വിശാല്‍ റാവത്തും പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ പറഞ്ഞു.
സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും ഒക്ടോബര്‍ 30 നാണ് ഉപതിരഞ്ഞെടുപ്പ്. എംഎല്‍എ കലാവതി ഭൂരിയയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായ ജോബത്തില്‍ ബിജെപി സുലേചന റാവത്തിനെ മത്സരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: