കൊച്ചി: ശബരിമലയ്ക്കെതിരായ വ്യാജരേഖ കേസില്‍ 24 ന്യൂസ് ചാനലിനെതിരേയും റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിക്കുമെതിരെ കേസ് നല്കി വിശ്വഹിന്ദു പരിഷത്ത്. ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിനും ഹിന്ദു വിശ്വാസങ്ങള്‍ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയുമാണ് വ്യാജരേഖ പ്രദര്‍ശിപ്പിച്ച് വാര്‍ത്ത നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. ഹിന്ദു വിശ്വാസ പ്രമാണങ്ങള്‍ തെറ്റാണെന്ന വരുത്തി തീര്‍ക്കാനുള്ള പ്രവൃത്തിക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വിആര്‍ രാജശേഖരന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ചാനല്‍ മേധാവിയുടേയും സഹിന് ആന്റണിയുടേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്സന്റേയും പ്രവൃത്തികള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465,468,471,472,473,474, 153(മ) വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ആയതിനാല്‍ ചെമ്പോല പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെും പരാതയില്‍ ആവശ്യപ്പെട്ടു.
400 വര്‍ഷം പഴക്കമുള്ള ‘ചെമ്പോല തിട്ടൂരം’ എന്ന പേരിലാണ് മോന്സണ് മാവുങ്കല്‍ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചത്. ശബരിമലയില്‍ ആചാരങ്ങള്‍ നടത്താന്‍ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വര്‍ഷം 843 ല്‍ പുറപ്പെടുവിച്ച ചെമ്പോല തിട്ടൂരമൊയിരുന്നു 24 ന്യൂസ് വാര്‍ത്ത നല്‍കിയത്.
ശബരിമല ക്ഷേത്രത്തിനെ തകര്‍ക്കുക, ഹൈന്ദവരെ തമ്മിലടിപ്പിക്കുക എീ ലക്ഷ്യങ്ങളോട് വ്യാജ വാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിച്ച 24 ന്യൂസ് മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 29 സെപ്തംബര്‍ 2021 ശബരിമല ക്ഷേത്രത്തിനെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് വ്യാജ രേഖകള്‍ സംഘടിപ്പിച്ചാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്റെയും പോലീസിന്റെയും തണലില്‍ വളര്‍ന്ന മോന്സണ് എന്ന വ്യക്തിയുമായി ചേര്‍ന്ന് ചാനല്‍ നടത്തിയ ഈ ഗൂഢനീക്കം എന്തിനായിരുന്നു എന്നും ചാനല്‍ അയ്യപ്പ വിശ്വാസികളോടും ജനങ്ങളോടും വ്യക്തമാക്കണം. അല്ലാത്ത പക്ഷം ചാനല്‍ ബഹിഷ്കരിക്കാന്‍ ജനങ്ങളോട് ആവശ്വപ്പെടേണ്ടി വരും എന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര് രാജശേഖരന് വ്യക്തമാക്കി.
തട്ടിപ്പ്കാരന് ഒത്താശ ചെയ്ത് ആരോപണ വിധേയനായ 24 ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് സഹിന് ആന്റണിയാണ് ഈ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കേസ് മുറുകുമ്പോള്‍ 24 ന്യൂസും പ്രതിക്കൂട്ടിലാണ്. 24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടറാണ് മോന്സന് മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്ത്തിച്ചതൊണ് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: