മുംബൈ : അധികാരം ലഭിച്ചാല്‍ അത് ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്താം എന്ന കാര്യത്തില്‍ നിതിന്‍ ഗഡ്കരി ഒരു മാതൃക. കേന്ദ്രമന്ത്രിയെ പ്രകീര്‍ത്തിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. അഹമ്മദ്നഗറില്‍ ഇരുവരും പങ്കെടുത്ത ഒരു ചടങ്ങിനിടെയായിരുന്നു പവാറിന്റെ പുകഴ്ത്തല്‍.
നിതിന്‍ ഗഡ്കരി അഹമ്മദ്നഗറില്‍ ഒരുപാട് പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞതുകൊണ്ടാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. നഗരത്തിന്റെ ദീര്‍ഘകാലത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്ന പദ്ധതികളാണിവ. ഇതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ താന്‍ കൂടി പങ്കാളിയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനാലാണ് പങ്കെടുക്കുന്നതെന്നും പവാര്‍ പറഞ്ഞു.
സാധാരണനിലയില്‍ തറക്കല്ലിടലിനുശേഷം പദ്ധതികളുടെ കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവാറില്ല. എന്നാല്‍ ഗഡ്കരിയുടെ പദ്ധതികളില്‍ തറക്കല്ലിട്ടുകഴിഞ്ഞാല്‍ ഉടനെ പ്രവൃത്തി ആരംഭിക്കുന്നത് കാണാം. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാവും എന്നതിനുള്ള ഉദാഹരണമാണ് ഗഡ്കരി.
അദ്ദേഹം ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഏതാണ്ട് അയ്യായിരം കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തികളായിരുന്നു നടന്നിരുന്നത്. എന്നാലിന് പന്ത്രണ്ടായിരം കിലോമീറ്ററിലധികം നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: