മുംബൈ: ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ച ആഡംബര കപ്പലില്‍ ബോളിവുഡ് ഇതിഹാസം ഷാരുഖ് ഖാന്റെ പുത്രന് ആര്യന് ഖാനും. നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ കപ്പലില്‍നിന്ന് കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ആര്യന് ഖാനെ ചോദ്യം ചെയ്ത് വരുകയാണ്.
രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡില ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് എന്‍സിബി പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍ബിസിയുടെ പരിശോധന. യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറിയ ഉദ്യോഗസ്ഥര്‍ പാര്‍ട്ടി ആരംഭിച്ചതോടെ ലഹരി മരുന്നുകള്‍ പിടിച്ചെടുക്കുകയും ലഹരി വസ്തുക്കള്‍ കൈവശം വെച്ചവരെ പിടികൂടുകയുമായിരുന്നു. 7 മണിക്കൂറോളമാണ് പരിശോധന ഒടുവിലാണ് ലഹരി മരുന്നുകള്‍ കണ്ടെത്തിയത്.
കൂടുതല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. പരിശോധനയ്ക്കു ശേഷം കപ്പലിനെ മുംബൈ രാജ്യാന്തര ടെര്‍മിനലില്‍ എത്തിക്കും. ശേഷം നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോതെറാപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം കേസെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ഇരുപത്തിമൂന്നുകാരനായ ആര്യന് ഷാരുഖ്- ഗൗരി ദമ്പതികളുടെ മൂത്ത പുത്രനാണ്. അമേരിക്കയിലെ സൗത്ത് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആര്യന് മേയില്‍ ഇന്ത്യയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: