പനാജി : അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗോവയെ സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റുമെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലജെ. ഇതിനായി കേന്ദ്രം സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കും. ഗോവ പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാണ്. പച്ചക്കറി ഉല്‍പ്പാദനത്തിലും ഈ ലക്ഷ്യം നേടണം. സംസ്ഥാനത്ത് സംയോജിത കാര്‍ഷിക സര്‍വകലാശാല സ്ഥാപിക്കുന്നതിന് എല്ലാവിധ പിന്തുണയും കേന്ദ്രം നല്‍കും. കാര്‍ഷിക കോളേജ് സ്ഥാപിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് സഹായം ആവശ്യമാണ്.
ഭൂമിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ കാരണം കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ യോജന ആനുകൂല്യങ്ങള്‍ ലഭിക്കാത്തതടക്കമുള്ള പ്രശ്നങ്ങളുമുണ്ട്. കര്‍ഷകരുടെ ക്ഷേമവും പ്രധാനമാണ്. അവരുടെ അഭിവൃദ്ധിക്കായി കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന് നേടിയെടുക്കാന്‍ നിരവധി ലക്ഷ്യങ്ങളുണ്ട്.
അക്കാര്യങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് ഗോവയെ സ്വയംപര്യാപ്ത സംസ്ഥാനമാക്കി മാറ്റാന്‍ യത്നിക്കും. സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് കര്‍ഷകര്‍ക്കായി പ്രത്യേക താല്‍പ്പര്യത്തോടെ തീവ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: