ന്യൂദല്‍ഹി: ഇപ്പോള്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഒരിയ്ക്കല്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് ഇപ്പോഴത്തെ പ്രതിപക്ഷമെന്നും അത് നടപ്പാക്കിയപ്പോള്‍ അവരിപ്പോള്‍ ഒച്ചവെയ്ക്കുകയാണെന്നും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഓപ്പണ്‍ മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പൊട്ടിത്തെറി. പ്രതിപക്ഷരാഷ്ട്രീയപ്പാര്‍ട്ടികളുടെ ‘ബൗദ്ധികമായ സത്യസന്ധതയില്ലായ്മ’യെ മോദി വിമര്‍ശിച്ചു. അവരിപ്പോള്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.
കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങളെക്കുറിച്ച് മാനിഫെസ്റ്റോകളില്‍ ഉള്‍പ്പെടുത്തിയ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഉണ്ട്. എന്നാല്‍ ഇത് നടപ്പാക്കേണ്ട സമയമെത്തിയപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറി. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ അത് നടപ്പാക്കിയപ്പോഴാകട്ടെ അവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്- മോദി പറഞ്ഞു.
കര്‍ഷകര്‍ക്ക് ഈ ബില്ലുകള്‍ കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ അവര്‍ അവഗണിക്കുകയാണ്. ആധാറും ജിഎസ്ടിയും നടപ്പാക്കിയപ്പോഴും ഇതേ കോലാഹലങ്ങള്‍ നടന്നിരുന്നു. ചെറുകിട കര്‍ഷകരെ എല്ലാരീതിയിലും ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ നിയമങ്ങളില്‍ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അത് തിരുത്താന്‍ ഈ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ആരും കൃത്യമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടില്ല. – മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: