കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരാള്‍ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ജാബിറില്‍ നിന്ന് 1.6 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. വിപണിയില്‍ ഇതിന് 76 ലക്ഷം രൂപ വിലവരും.
പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കള്ളക്കടത്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസും ഇന്റലിജന്‍സ് വിഭാഗവുമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: