തിരുവനന്തപുരം : സംസ്ഥാനത്ത് ശൈശവ വിവാഹം വ്യാപിക്കുന്നതായി കണക്കുകള്‍. 2019ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ആ വര്‍ഷം കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാരില്‍ 4.37 ശതമാനം 15-19 പ്രായത്തിലുള്ളവരാണ്. എക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് സെപ്തംബറില്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതുപ്രകാരം ആവര്‍ഷം കുഞ്ഞുങ്ങളുണ്ടായവരില് 4 ശതമാനത്തില്‍ അധികം പേര് 15നും 19 വയസ്സിനും ഇടയില്‍ ഉള്ളവരാണ്. ഇവരില്‍ ചിലര്‍ക്ക് 19 -ഓടെ രണ്ടാമത്തെ അല്ലെങ്കില്‍ മൂന്നാമത്തെ കുഞ്ഞ് ജനിച്ചു. സംസ്ഥാനം സ്ത്രീ ശാക്തീകരണത്തിലും വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലാണെന്ന് കണക്കുകള്‍ നിരത്തുമ്പോഴാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 2019ലെ കണക്കുകള്‍ പ്രകാരം 15 നും 19 നും ഇടയില്‍ പ്രായമുള്ള 20,995 പേരാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതില്‍ 15,248 പേര് നഗരപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇതില്‍ 5,747 അമ്മമാര്‍ മാത്രമാണ് ഗ്രാമീണ മേഘലയില്‍ നിന്നുള്ളത്. നഗര മേഖലയിലെ കണക്കുകള്‍ ഇത്രയും ഉയര്‍ന്നത് അതിശയിപ്പിക്കുന്നതാണ്
20 വയസ്സിന് താഴെയുള്ള അമ്മമാരില്‍ 316 പേര് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കി, 59 പേര്‍ക്ക് മൂന്നാമത്തെ കുഞ്ഞും 16 ഉം അവരുടെ നാലാമത്തെ കുഞ്ഞും ജനിച്ചു. ഈ അമ്മമാരില്‍ 11,725 പേര് മുസ്ലിങ്ങളും 3,132 പേര് ഹിന്ദുക്കളും, 367 പേര് ക്രിസ്ത്യാനികളുമാണ്. എന്നാല്‍ ഭൂരിഭാഗവും വിദ്യാസമുള്ളവരാണ്. 16,139 പേര് പത്താം ക്ലാസ് പാസായെങ്കിലും ബിരുദധാരികളല്ല. 57 പേര് മാത്രമേ നിരക്ഷരരും 38 പേര്‍ക്ക് പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസവും 1,463 പേര് പ്രൈമറി തലത്തിനും 10-ാം ക്ലാസിനും ഇടയില്‍ പഠിച്ചിട്ടുള്ളവരുമാണ്. ഇതില്‍ 3,298 അമ്മമാരുടെ വിദ്യാഭ്യാസം വ്യക്തമല്ല. അതേസമയം 2019ലെ 109 മാതൃമരണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് 19 വയസ്സിന് താഴെയുള്ളവര്‍.
കേരള പോലീസിന്റെ ക്രൈം റെക്കോര്‍ഡ്സുകള്‍ പ്രകാരം 2016 മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവില്‍ ശൈശവ വിവാഹ നിരോധനവുമായി ബന്ധപ്പെട്ട് 62 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അടുത്തിടെ 17 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹത്തില്‍ മലപ്പുറത്തെ പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: