പെരുങ്കടവിള(തിരുവനന്തപുരം): ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനുമായി കേന്ദ്രടൂറിസം വകുപ്പ് എട്ട് ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ അനുവദിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ശ്രമഫലമായാണ് കാറുകള്‍ ലഭിച്ചത്. സ്വദേശി ദര്ശന് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശിവഗിരി മഠത്തിനായി അനുവദിച്ച ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ചത്.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പല ഭക്തര്‍ക്കും അരുവിപ്പുറം കൊടിതൂക്കി മലയിലും, ശിവഗിരി മഹാസമാധിയിലും ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. പ്രശ്നത്തിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയതിലൂടെ ഇനി എല്ലാവര്ക്കും സുഗമമായി ദര്‍ശനം നടത്താവുന്നതാണ്. തീര്‍ത്ഥാടനത്തിന് മുന്നോടിയായി അനുവദിക്കപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രത്യേക സമ്മാനത്തിന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: