കാന്‍ബെറ: ബ്രിട്ടന്റെ ധിക്കാരത്തെ തള്ളി ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിനെ അംഗീകരിച്ച് ആസ്ത്രേല്യ. കോവിഷീല്‍ഡ് രണ്ട് വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ആസ്ത്രേല്യയില്‍ പ്രവേശിക്കാമെന്ന് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു.
ആസ്ത്രേല്യയില്‍ എത്തിക്കഴിഞ്ഞാല്‍ ഏഴ് ദിവസം ക്വാറന്റൈന് വേണം. ആസ്ത്രേല്യയില്‍ രണ്ട് ഡോസുമെടുത്തവരുടെ എണ്ണം 55 ശതമാനമായി. 78 ശതമാനം പേര് ഒരു വാക്സിനെങ്കിലും എടുത്തിട്ടുണ്ട്. ചൈനയുടെ കൊറോണവാക് വാക്സിനെയും ആസ്ത്രേല്യ അംഗീകരിച്ചിട്ടുണ്ട്.
ബ്രിട്ടന് ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിന് അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍, ആസ്ത്രേല്യയുടെ ഈ തീരുമാനം ഇന്ത്യയ്ക്ക് ആശ്വാസമായി. ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വേണമെന്ന നിര്‍ദേശത്തിനെതിരെ ഇന്ത്യയില്‍ വ്യാപകപ്രതിഷേധം ഉയരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷുകാര്‍ക്കും പത്ത് ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: