ന്യൂദല്‍ഹി: കൊവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തിയ ബ്രിട്ടന് അതേ നാണത്തില്‍ തിരിച്ചടി നല്കി മോദി സര്‍ക്കാര്‍. ഇന്ത്യയുടെ വാക്സിന് അംഗീകരിച്ചില്ലെങ്കില്‍ ബ്രിട്ടനില്‍ നിന്ന് എടുക്കുന്ന ഒരു വാക്സിനുകളും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് നിര്‍ബന്ധിത ക്വാറന്റീന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. യു.കെയില്‍ നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ നിബന്ധന നിലവില്‍ വരും. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പും ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്നും എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യ പൗരന്മാര്ക്ക് നല്കുന്ന വാക്സിന് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ യു.കെ തയാറായിരുന്നില്ല. ഇത് ഇന്ത്യയുടെ കടുത്ത അമര്‍ഷത്തിന് കാരണമായിരുന്നു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത നടപടികളിലേക്ക് പോകുമെന്ന മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം യു.കെയ്ക്ക് നല്‍കിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചാലും ക്വാറന്റീന് വേണമെന്ന് നേരത്തെ ബ്രിട്ടന് നിലപാട് എടുത്തിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ധന് ശിഖ്ള വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: