ന്യൂദല്‍ഹി: എലോണ്‍ മസ്കിനു പിന്നാലെ ഇന്ത്യയുടെ ബ്രോഡ്ബാൻഡ് മേഖല പിടിക്കാന്‍ ആമസോണ്‍ കമ്പനി മുതലാളി ജെഫ് ബെസോസും. ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി രാജ്യത്ത് എത്തിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ടെലിക്കോം മേഖലയില്‍ മുന്നിട്ടു നില്ക്കുന്ന സുനില്‍ മിത്തലിന്റെ എയര്‍ടെല്ലിനും മുകേഷ് അംബാനിയുടെ റിലയന്‍സിനും ഇത് പ്രതിസന്ധി സൃഷ്ടിക്കും.
ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കും ആമസോണും ടെലികോം മന്ത്രാലയവും ബഹിരാകാശ വകുപ്പുമായി പ്രത്യേക കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇരുവരും ഇതുവരെ ഔദ്യോഗിക വഴിയിലൂടെ ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ലെ ടെലികോം വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഭൂമിയില്‍ നിന്ന് ഏകദേശം 1,000 കിലോമീറ്റര്‍ അകലെ വിന്യസിക്കാവുന്ന ലോ-എര്‍ത്ത് ഓര്‍ബിറ്റ് (എല്‍ഇഒ) ഉപഗ്രഹങ്ങളിലൂടെ ഒരു ജിബിപിഎസില്‍ കുറയാത്ത വേഗതയുള്ള ബാന്‍ഡ്വിഡ്ത്ത് വാഗ്ദാനം ചെയ്യുക എന്നതാണ് കമ്പനികളുടെ പദ്ധതി. എയര്‍ടെല്‍, ജിയോ കമ്പനികളെ കടത്തിവെട്ടാനായി ബിസിനസ്സ് സംരംഭങ്ങള്‍, റെയില്‍വേ, ഷിപ്പിംഗ് കമ്പനികള്‍, പ്രതിരോധ സ്ഥാപനങ്ങള്‍, എയര്‍ലൈനുകള്‍, ടെലികോം കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ ഉപയോക്താക്കള്‍ ബാന്‍ഡ്വിഡ്ത്ത് വില്ക്കപ്പെടും. ഈ സേവനങ്ങള്‍ വഴി ഗ്രാമങ്ങളിലെ ഉള്‍പ്രദേശങ്ങളിലേക്കും മരുഭൂമികള്‍, പര്‍വതപ്രദേശങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിലും നക്സലുകളും മറ്റ് സെന്‍സിറ്റീവ് സ്ഥലങ്ങളും ബാധിച്ച പ്രദേശങ്ങളിലും എത്തിച്ചേരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: