ന്യൂദല്‍ഹി: ഏഷ്യയിലെ സമ്പന്നമാരില്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും ഒന്നാംസ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി. നൂറു ബില്ല്യണ്‍ ഡോളറാണ് (ഏകദേശം ഏഴു ലക്ഷം കോടി) നിലവില്‍ അംബാനിയുടെ ആസ്ഥി. അംബാനിക്ക് തൊട്ടുപിന്നാലെ അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി രണ്ടാം സ്ഥാനത്തുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് അദാനി ഗ്രൂപ്പ് നടത്തിയത്. 1,40,200 കോടി ആസ്ഥിയില്‍ നിന്ന് 5,05,900 കോടിലേയ്ക്ക് അദാനി കുതിച്ചത് ഒരു വര്‍ഷം കൊണ്ടാണ്. വരുവര്‍ഷത്തില്‍ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെക്ക് എത്താനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐഐഎഫ്എല്‍ വെല്ത്ത്ഹുറണ് ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോര്‍ട്ട് പ്രകാരം 1002കോടിയുടെ വരവാണ് അദാനി ഗ്രൂപ്പ് ദിനംപ്രതി.
രാജ്യത്തെ 1000ത്തിലധികംപേര്‍ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കിയതായും സര്‍വേ പറയുന്നു. 119 നഗരങ്ങളിലായി 1,007 വ്യക്തികള്‍ക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. ഇതില്‍ 229 പേര് പുതുമുഖങ്ങളാണ്. 113 പേരുടെ ആസ്തിയില്‍ ഇടിവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: