ന്യൂദൽഹി: സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് പിഎം പോഷണ്‍ പദ്ധതി എന്ന് മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചു.
പദ്ധതിയുടെ മുഴുവന്‍ പേര് സ്കൂളുകളിലെ പിഎം പോഷണ്‍ ദേശീയ പദ്ധതി (നാഷണൽ സ്കീം ഫോർ പിഎം പോഷൻ ഇൻ സ്കൂൾസ്) എന്നാണ്. രാജ്യത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ കേന്ദ്രസർക്കാരിന്റെ പിഎം പോഷൺ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയതിനാലാണ് പേര് മാറ്റിയതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ഈ പദ്ധതി സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് പ്രൈമറി സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കു. ഇതോടെ പ്രീ പ്രൈമറി (ബാലവികാസ്) ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടി പദ്ധതിയുടെ ഗുണഫലം ലഭിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി 2026 വരെ നീട്ടാനും യോഗത്തില്‍ തീരുമാനമായി.
കേന്ദ്രസർക്കാരിൽ നിന്ന് 54061.73 കോടിയും സംസ്ഥാനസർക്കാരുകളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 31,733.17 കോടി രൂപയുമാണ് ഇതിനു ചെലവഴിക്കുക. ഭക്ഷ്യധാന്യങ്ങൾക്കുള്ള ഏകദേശം 45,000 കോടി രൂപയുടെ അധിക ചിലവും കേന്ദ്രസർക്കാർ വഹിക്കും. അതിനാൽ, മൊത്തം പദ്ധതിച്ചെലവ് 1,30,794.90 കോടി രൂപ വരും. 11.8 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിയ്ക്കും. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 11.2 ലക്ഷം സ്കൂളുകളിലെ കുട്ടികള്‍ക്ക് പിഎം പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.
പ്രത്യേക അവസരങ്ങളിൽ അല്ലെങ്കിൽ ഉത്സവവേളകളിൽ ആളുകൾ കുട്ടികൾക്ക് പ്രത്യേക ഭക്ഷണം നൽകുന്ന സമൂഹ പങ്കാളിത്ത പരിപാടിയായ അതിഥിഭോജനം എന്ന ആശയം വ്യാപിപ്പിക്കും.
പോഷകാഹാരം നല്കുന്ന വിളകളുടെ ഉദ്യാനവും സ്കൂളുകളില്‍ പ്രോത്സാഹിപ്പിക്കും. കുട്ടികൾക്ക് പ്രകൃതിയോടും കൃഷിത്തോട്ടങ്ങളോടും നേരിട്ട് ഇടപഴകാന്‍ ഇതുവഴി സാധിക്കും. ഉദ്യാനത്തില്‍ എന്തൊക്കെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രദേശങ്ങളിലുള്ള പോഷകമൂല്യമുള്ള ഉല്പന്നങ്ങള് ഉള്‍പ്പെടുത്താം. അധിക പോഷകം കുട്ടികള്‍ക്ക് നല്കാന് പ്രത്യേക വിഭവങ്ങളും ഉള്‍പ്പെടുത്തും. പ്രത്യേകിച്ചും രക്തക്കുറവുള്ള കുട്ടികള്‍ അധികമായുള്ള ജില്ലകളിലാണ് ഇത് ചെയ്യുക. ഈ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഓഡിറ്റ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: