തിരുവനന്തപുരം: സ്വാതന്ത്ര്യപ്രാപ്തിയുടെ എഴുപത്തഞ്ചാം വര്‍ഷാഘോഷത്തിന്റെ ഭാഗമായി കേസരി വാരിക അക്ഷരരഥയാത്ര സംഘടിപ്പിക്കും. കന്യാകുമാരിയില്‍നിന്ന് ആരംഭിക്കുന്ന രഥയാത്ര സെപ്തംബര്‍ 30 രാവിലെ 9.20ന് വിവേകാനന്ദകേന്ദ്രം ഉപാദ്ധ്യക്ഷ നിവേദിത ഭിഡേ ഉദ്ഘാടനം ചെയ്യും. നാലുദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ഒക്ടോബര്‍ 3 ന് കോഴിക്കോട് കേസരി മാധ്യമ പഠനഗവേഷണകേന്ദ്രത്തില്‍ സമാപിക്കും.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,എറണാകുളം,തൃശ്ശൂര്‍,മലപ്പുറം,ജില്ലകളിലൂടെ കടന്നുപോകുന്ന യാത്രക്ക് 108 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. കേസരി മാധ്യമ പഠനഗവേഷണകേന്ദ്രത്തില്‍ സ്ഥാപിക്കുന്ന റിസര്‍ച്ച് ലൈബ്രറിയിലേക്കുള്ള ഗ്രന്ഥങ്ങളും പുസ്തകങ്ങള്‍ വാങ്ങാന്‍ ആവശ്യമായ അക്ഷരദക്ഷിണയും ഏറ്റുവാങ്ങി നടത്തുന്ന യാത്രയ്ക്ക് നിരവധി സാംസ്ക്കാരിക നായകന്മാരും സാഹിത്യകലാരംഗത്തെ പ്രമുഖരും വിവിധകേന്ദ്രങ്ങളില്‍ ആശംസകള്‍ അര്‍പ്പിക്കുവാന്‍ എത്തിച്ചേരുമെന്നും കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര് മധു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: