Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സേവാദര്‍ശന്‍ കുവൈത്ത് ‘കര്‍മ്മയോഗി’ പുരസ്‌കാരം പ്രഖ്യാപിച്ചു; അവാര്‍ഡ് ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാറിന്

നിലവില്‍ ബാലഗോകുലം സംസ്ഥാന നിര്‍വാഹ സമിതി അംഗമാണ്.

Janmabhumi Online by Janmabhumi Online
Sep 27, 2021, 09:56 am IST
in Gulf
FacebookTwitterWhatsAppTelegramLinkedinEmail

കുവൈത്ത്: സേവാദര്‍ശന്‍ കുവൈത്ത്നല്‍കുന്ന ‘കര്‍മയോഗി പുരസ്‌കാരം’ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാറിന്.  മലയാള മാധ്യമ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. 

‘മൂന്നുപതിറ്റാണ്ടുകളായി മലയാള മാധ്യമ രംഗത്ത് വളരെ പ്രശംസനീയമായ പ്രവര്‍ത്തനം കാവ്ചവെച്ചയാളാണ് പി ശ്രീകുമാര്‍. ഇത് കണക്കിലെടുത്താണ് അദേഹത്തിന് പുരസ്‌കാരം സമ്മാനിക്കുന്നത്‌’  സേവാദര്‍ശന്‍  പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് പറഞ്ഞു.  ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജനുവരി 21 ന്  നടക്കുന്ന സേവാമൃതം പരിപാടിയില്‍ സമ്മാനിക്കും.

‘മാനവ സേവാ മാധവ സേവാ’ എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന  സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്‍ വിവിധ മേഖലകളിലെ സമഗ്ര സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ”കര്‍മ്മയോഗി പുരസ്‌കാരം”.  കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം

കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.  ജന്മഭൂമിയില്‍ കായിക ലേഖകനായിട്ടായിരുന്നു തുടക്കം. നിരവധി ദേശിയ അന്തര്‍ ദേശീയ കായിക മത്സരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.  അഭിമുഖങ്ങളായിരുന്നു ശ്രീകുമാറിനെ  അടയാളപ്പെടുത്തുന്ന മറ്റൊരു മേഖല. അഭിമുഖം ചെയ്യപ്പെടുന്നവരുടെ വ്യക്തിത്വവും നേട്ടങ്ങളും സമകാലീന വിവരങ്ങളും  സൂക്ഷ്മമായി വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുന്നവയായിരുന്നു അവ. ദലൈലാമ, കെ ആര്‍ നാരാണന്‍, എല്‍ കെ അദ്വാനി, ശ്രീ ശ്രീ രവിശങ്കര്‍, പി ടി ഉഷ, പി പരമേശ്വരന്‍, ശ്രീ എം തുടങ്ങിയവരുമായി നടത്തിയ സുദീര്‍ഘ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധ നേടി.

കേരളം ചര്‍ച്ച ചെയ്ത നിരവധി  വാര്‍ത്തകള്‍ പുറത്തു കൊണ്ടു വരാന്‍ ശ്രീകുമാറിനു കഴിഞ്ഞു.  ആര്‍ ശങ്കര്‍, ആര്‍ എസ് എസ് ശാഖയില്‍ പോയിരുന്നതും സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള ആര്‍എസ് എസ്  പ്രവര്‍ത്തകനുമായിരുന്നു എന്നുമുള്ള ശ്രീകുമാറിന്റെ വസ്തുതാ പരമാമായ വാര്‍ത്തകള്‍ വലിയ രാഷ്‌ട്രീയ ചര്‍ച്ചയായിരുന്നു. ജന്മഭുമിയുടെ തിരുവനനന്തപുരം, ന്യൂദല്‍ഹി ബ്യൂറോ ചീഫ്, പ്രത്യേക ലേഖകന്‍, ന്യൂസ് എഡിറ്റര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ള ശ്രീകുമാര്‍ നിലവില്‍ ഓണ്‍ലൈന്‍ എഡിറ്ററാണ്.  

മികച്ച സംഘാടകന്‍ കൂടിയായ ശ്രീകുമാര്‍ മൂന്നര പരിറ്റാണ്ടിലേറെയായി ബാലഗോകുലത്തിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്നു. മീഡിയയുടെ ചുമതലയുള്ള സംസ്ഥാന നിര്‍വാഹക സമിതി അംഗമാണിപ്പോള്‍. കേരള പത്ര പ്രവര്‍ത്തകയൂണിയന്‍, കേസരി ട്രസ്സ് എന്നിവയുടെ സെക്രട്ടറി ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 

അമേരിക്ക, യു എ ഇ, ആസ്ര്ടേലിയ ശ്രീലങ്ക, മലേഷ്യ സിംഗപ്പുര്‍ തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ശ്രീകുമാറിന്റെ യാത്രാ വിവരണ ലേഖനങ്ങള്‍  പ്രത്യേക അനുഭവം നല്‍കുന്നവയാണ്. ‘അമേരിക്ക കാഴ്ചയ്‌ക്കപുറം‘ എന്ന  യാത്രാവിവരണ പുസ്ത്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘അമേരിക്കയിലും തരംഗമായി മോദി’, ‘മോദിയുടെ മനസ്സിലുള്ളത’. ‘പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ’, ‘പ്രസ് ഗാലറി കണ്ട സഭ’, ‘മോഹന്‍ലാലും കൂട്ടുകാരും’, ‘അയോധ്യ മുതല്‍ രാമോശ്വരം വരെ’ തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുനിസെഫ് ഫെലോഷിപ്പ്, ആധുനിക കേരളത്തിന്റെ സമരചരിത്ര രചനയക്ക് കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പ് ഉള്‍പ്പെടെ പുരസ്‌ക്കാരങ്ങള്‍ നേടി  

ചാനല്‍ ചര്‍ച്ചകളില്‍ വിഷയങ്ങള്‍ ദേശീയ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സംവാദകനുമാണ് പി ശ്രീകുമാര്‍

Tags: കുവൈത്ത്ജന്മഭൂമിഅവാർഡ്പി ശ്രീകുമാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Health

സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

Varadyam

ഒരവിചാരിത യാത്ര

കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്‌കാരം ഏറാട്ട് ഗിരീഷിന് തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിക്കുന്നു.
Thrissur

കാളിപ്രിയ പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്‌ത്തിയ സംഭവം : പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ

പാലക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

കിളികൊല്ലൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ജഡം ഓടയില്‍ കണ്ടെത്തി

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള : തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ സമരം നടത്തുമെന്ന് ഫെഫ്ക

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies