വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ അമേരിക്കയുടെയും ബൈഡന്റെയും വിശ്വാസ്യത കവര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.
ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തെയും പിന്തുണയ്‌ക്കാമെന്നും ജോ ബൈഡന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ല. ഇന്ത്യയ്‌ക്ക് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ജോ ബൈഡന്‍ ശക്തമായ തോന്നലുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു.
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അധ്യക്ഷത വഹിച്ചതിനെക്കുറിച്ച് ബൈഡന് നല്ല മതിപ്പുണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല വ്യക്തമാക്കി. പ്രത്യേകിച്ചും അഫ്ഗാന്‍ വിഷയത്തില്‍ യുഎന്നില്‍ ഇന്ത്യ അധ്യക്ഷത വഹിച്ച വേളയില്‍ എടുത്ത നിലപാടുകളിലും യുഎസ് സംതൃപ്തരാണ്.
യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണുള്ളത്. അതില്‍ അഞ്ച് പേര്‍ സ്ഥിരം അംഗങ്ങളാണെങ്കില്‍ 10 പേര്‍ സ്ഥിരാംഗങ്ങളല്ല. 193 രാഷ്‌ട്രങ്ങള്‍ അംഗങ്ങളായ യുഎന്‍ രക്ഷാസമിതി ഓരോ വര്‍ഷവും അഞ്ച് സ്ഥിരാംഗങ്ങളെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്താറുണ്ട്. രണ്ട് വര്‍ഷമാണ് സ്ഥിരാംഗത്വ കാലാവധി. ഇപ്പോള്‍ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാഷ്‌ട്രങ്ങളാണ് സ്ഥിരാംഗങ്ങള്‍. ഇന്ത്യ ഏഴ് തവണ സ്ഥിരമല്ലാത്ത അംഗമാണ്. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം ലഭിച്ചാല്‍ അത് മോദിയുടെ ഭരണത്തിനും ആഗോള അംഗീകാരത്തിനും ഉള്ള അംഗീകാരമായി മാറും. ഇതിന് വേണ്ടി ഇന്ത്യ കഴിഞ്ഞ കുറെ നാളുകളായി ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ പിന്തുണ ആര്‍ജ്ജിക്കാന്‍ ശ്രമിച്ചുവരികയാണ്.
വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ അമേരിക്കയുടെയും ബൈഡന്റെയും വിശ്വാസ്യത കവര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.
ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തെയും പിന്തുണയ്‌ക്കാമെന്നും ജോ ബൈഡന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമല്ല. ഇന്ത്യയ്‌ക്ക് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ജോ ബൈഡന്‍ ശക്തമായ തോന്നലുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു.
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ അധ്യക്ഷത വഹിച്ചതിനെക്കുറിച്ച് ബൈഡന് നല്ല മതിപ്പുണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല വ്യക്തമാക്കി. പ്രത്യേകിച്ചും അഫ്ഗാന്‍ വിഷയത്തില്‍ യുഎന്നില്‍ ഇന്ത്യ അധ്യക്ഷത വഹിച്ച വേളയില്‍ എടുത്ത നിലപാടുകളിലും യുഎസ് സംതൃപ്തരാണ്.
യുഎന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളാണുള്ളത്. അതില്‍ അഞ്ച് പേര്‍ സ്ഥിരം അംഗങ്ങളാണെങ്കില്‍ 10 പേര്‍ സ്ഥിരാംഗങ്ങളല്ല. 193 രാഷ്‌ട്രങ്ങള്‍ അംഗങ്ങളായ യുഎന്‍ രക്ഷാസമിതി ഓരോ വര്‍ഷവും അഞ്ച് സ്ഥിരാംഗങ്ങളെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്താറുണ്ട്. രണ്ട് വര്‍ഷമാണ് സ്ഥിരാംഗത്വ കാലാവധി. ഇപ്പോള്‍ ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാഷ്‌ട്രങ്ങളാണ് സ്ഥിരാംഗങ്ങള്‍. ഇന്ത്യ ഏഴ് തവണ സ്ഥിരമല്ലാത്ത അംഗമാണ്. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം ലഭിച്ചാല്‍ അത് മോദിയുടെ ഭരണത്തിനും ആഗോള അംഗീകാരത്തിനും ഉള്ള അംഗീകാരമായി മാറും. ഇതിന് വേണ്ടി ഇന്ത്യ കഴിഞ്ഞ കുറെ നാളുകളായി ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ പിന്തുണ ആര്‍ജ്ജിക്കാന്‍ ശ്രമിച്ചുവരികയാണ്. സ്ഥിരാംഗത്വം കൂടി ലഭിച്ചാല്‍ അത് മോദിയുടെ ഭരണമികവിന്റെ പൊന്‍തൂവലായി മാറും. അങ്ങിനെയെങ്കില്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയ്‌ക്കും കൈവരിക്കാന്‍ കഴിയാത്ത നേട്ടം മോദിയുടെ പേരില്‍ കുറിയ്‌ക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: