വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിസൂചകമായി 157ഓളം അമൂല്യമായ പുരാവസ്തുക്കള്‍ മടക്കി നല്കി അമേരിക്ക.
11ാം നൂറ്റാണ്ടിലെ പുരാവസ്തുക്കളാണ് മടക്കി നല്കിയവയില് ഏറെയും. ഇന്ത്യയുടെ അമൂല്യമായ ഈ പുരാവസ്തുക്കള്‍ മോദി തന്നോടൊപ്പം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നു. പുരാവസ്തുക്കള്‍ തിരിച്ചുനല്‍കിയ അമേരിക്കയുടെ നടപടിയെ മോദി അഭിനന്ദിച്ചു. ഇതില്‍ പുരാവസ്തുക്കളും ചില കരകൗശലവസ്തുക്കളും ഉള്‍പ്പെടുന്നു.
14ാം നൂറ്റാണ്ടിലെ വസ്തുക്കള്‍ ഇക്കൂട്ടത്തിലുള്ളതായി പറയുന്നു. ഇക്കൂട്ടത്തില്‍ ചെമ്പുകൊണ്ടുണ്ടാക്കിയ വസ്തുക്കളും ചില ടെറാക്കോട്ട പൂക്കൂടകളും ഉണ്ട്. പൊതു യുഗത്തിന് മുന്നോടിയായുള്ള 45 പുരാവസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്. ഹിന്ദുമതവുമായി ബന്ധപ്പെട്ട 60ഓളം ചെറുപ്രതിമകള്‍ ഉണ്ടായിരുന്നു. ബുദ്ധമതവുമായി ബന്ധപ്പെട്ട 16 പ്രതിമകളും ജൈനമതത്തിലെ 9 പ്രതിമകളും ഉണ്ട്. ലക്ഷ്മിനാരായണ, ബുദ്ധ, വിഷ്ണു, ശിവപാര്‍വ്വതി, 24 ജൈന തീര്ത്ഥങ്കരന്മാര്, കങ്കാലമൂര്ത്തി, ബ്രാഹ്മി, നന്ദികേശ എന്നീ രൂപങ്ങള്‍ ഉണ്ട്. മൂന്ന് ശിരസ്സുള്ള ബ്രഹ്മാവ്, തേരോടിക്കുന്ന സൂര്യന്, വിഷ്ണു, എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: