ന്യൂദല്‍ഹി : മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി രാജ്യം. ഔദ്യോഗിക വിമാനമായ എയര്‍ ഇന്ത്യ വണ്ണില്‍ വന്നിറങ്ങിയ മോദിയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉള്‍പ്പടെ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് സ്വീകരിക്കാനായി ദല്‍ഹി പാലം വിമാനത്താവളത്തിലെത്തിയത്. തന്നെ കാത്തിരുന്നവരെ അഭിവാദ്യം ചെയ്താണ് മോദി വസതിയിലേക്ക് മടങ്ങിയത്.
മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയെ ലോകം കാണുന്നത് മറ്റൊരു തരത്തിലാണ്. തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വിഷയങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് കൊണ്ടു പോകാനും ഇന്ത്യയെ പ്രധാനകക്ഷിയാക്കി നിര്‍ത്താനും പ്രധാനമന്ത്രിക്ക് സാധിച്ചതായി വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ നദ്ദ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയുടെ തമ്മിലുള്ള സുഹൃത്ത് ബന്ധം പുതിയ കാര്യമല്ല. ഇരുവര്‍ക്കും പരസ്പരം അറിയാവുന്നതാണ്. രാഷ്ട്രത്തലവന്മാരായ ശേഷവും ആ അടുപ്പവും സ്നേഹവും ഇരുവരും പങ്കിടുന്നുണ്ടെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസം നീണ്ട യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി വാഷിങ്ടണിലും ന്യൂയോര്‍ക്കിലും എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, വൈസ് പ്രസിഡന്റ് കമലാ ഹാരീസ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാര്ക്കൊപ്പം ക്വാഡ് ഉച്ചക്കോടിയിലും മോദി പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി കൊവിഡ് പ്രതിരോധത്തിലും വാക്സീനേഷനിലും മുന്‍നിരയില്‍ രാജ്യമുണ്ടാകും. ആഗോള വാക്സിന് നിര്‍മാതാക്കളെ ഉത്പ്പാദനത്തിനായി ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതായും മോദി അറിയിച്ചു. യുഎസ് സന്ദര്‍ശനത്തില്‍ രാജ്യത്തിന്റെ പല സുപ്രധാന തീരുമാനങ്ങളും അഭിപ്രായങ്ങളും ലോകത്തിനുമമ്പില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയാണ് മടങ്ങിയത്. ഇതില്‍ ജനങ്ങളുടെ സന്തോഷ പ്രക്ടനമാണ് വിമാനത്താവളത്തിന് മുമ്പിലെ വരവേല്‍പ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: