തിരുവനന്തപുരം: സിഐടിയു അടക്കമുള്ള പാര്‍ട്ടിയുടെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ഗുണ്ടായിസത്തെ തള്ളി മുഖ്യമന്ത്രി പിണറായി. സംസ്ഥാനത്ത് നടക്കുന്ന നോക്കുകൂലി സാമൂഹിക വിരുദ്ധമായ നീക്കമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് നേരത്തെ വ്യക്തമാക്കിയതാണ്. ആരെങ്കിലും അത്തരം നീക്കവുമായി ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനെ ഏതെങ്കിലുമൊരു സംഘടനയുടേതായി കാണരുത്. നോക്കുകൂലി അനുവദിക്കില്ല. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുമായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോക്കുകൂലിയുമായി ബന്ധപ്പെട്ട് അടുത്ത് ഉയര്‍ന്ന് വന്ന സംഭവങ്ങളെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.കിട്ടുന്നത് നേടിയെടുക്കുകയെന്ന ശ്രമമാണത്. ഇതിനെ സാമൂഹിക വിരുദ്ധ നീക്കമായാണ് കാണുന്നത്. ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ അലംഭാവമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: