ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ ഭരണം അക്രമത്തിലൂടെ പിടിച്ചെടുത്ത താലിബാന് തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയുടെ 76 -ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. അഫ്ഗാനിസ്ഥാന്റെ പ്രദേശം തീവ്രവാദം വ്യാപിപ്പിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. അഫ്ഗാനിസ്ഥാനിലെ അതിലോലമായ സാഹചര്യം മുതലെടുക്കാന്‍ ഒരു രാജ്യവും ശ്രമിക്കുന്നില്ലെന്നും അത് സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ഈ സമയത്ത്, അഫ്ഗാനിസ്ഥാനിലെ ആളുകള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സഹായം ആവശ്യമാണ്. അവര്‍ക്ക് സഹായം നല്കി നമ്മുടെ കടമ നിറവേറ്റണം.
അഫ്ഗാനിസ്ഥാന് ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലര്‍ ഭീകരവാദം പടര്‍ത്താന്‍ മുതലെടുക്കുന്നു. ഭീകരവാദത്തിലൂടെ നിഴല്‍ യുദ്ധം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎന്‍ സംശയത്തിന്റെ നിഴലിലായി. യുഎന്‍ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു.
ഇന്ത്യ വളരുമ്പോള്‍ ലോകം വളരുന്നു. ഇന്ത്യ മാറുമ്പോള്‍ ലോകം വളരുകയാണെന്നും മോദി യുഎന്‍ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎന്‍എ വാക്സീന് വികസിപ്പിച്ചു.
12 വയസിനു മുകളിലുള്ള എല്ലാവര്ക്കും വാക്സീന് നല്കാന് ഇന്ത്യ തയ്യാറാണ്. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്സീന് ഉത്പാദനത്തിന് ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഹരിത ഹൈഡ്രജന്‍ ഹബ് ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ ആരംഭിച്ചു. നമ്മുടെ ഭാവി തലമുറയോട് നമ്മള് ഉത്തരവാദികളാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: