കൊല്ലം: സിപിഎം സമ്മേളനങ്ങളില്‍ വിഭാഗീയത ഒഴിവാക്കണമെന്ന മേല്‍ഘടകത്തിന്റെ കര്‍ശന നിര്‍ദേശം തള്ളി അഞ്ചാലുംമൂട് ഏരിയയില്‍ ശക്തികുളങ്ങര നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയില്‍ വിഭാഗീയത ശക്തമാകുന്നു. ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് മത്സരിച്ച ഒരു ബ്രാഞ്ച് സെക്രട്ടറി കൂടി ഇവിടെ പരാജയപ്പെട്ടു. കാവനാട് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ ബ്രാഞ്ച് സെക്രട്ടറി സലീം ആണ് പരാജയപ്പെട്ടത്. അഞ്ചിനെതിരെ ആറ് വോട്ടുകള്‍ക്ക് മനോജ് ആണ് ഇവിടെ വിജയിച്ചത്. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയോട് അടുപ്പം പുലര്‍ത്തുന്ന ആളാണ് മനോജ്.
പാര്‍ട്ടി മാനദണ്ഡങ്ങള്‍ പലതും ഇവിടെ ലംഘിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മൂന്നു ടേം കഴിഞ്ഞവര്‍ മാറണമെന്ന നിര്‍ദേശം തള്ളി 32 വര്‍ഷമായി തുടരുന്നവര്‍ പോലും ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് താത്പര്യമുള്ളവരെ സംരക്ഷിച്ചും മറ്റുള്ളവരെ വെട്ടിനിരത്തിയുമാണ് ഇവിടെ സമ്മേളനം പുരോഗമിക്കുന്നത്.
സമ്മേളനങ്ങളില്‍ മത്സരങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന മേല്‍ഘടകത്തിന്റെ പാര്‍ട്ടി സമ്മേളന നിര്‍ദേശങ്ങള്‍ തള്ളി ലോക്കല്‍ കമ്മറ്റിയിലെ ഒരു വിഭാഗം തന്നെ ഇവിടെ നേതൃത്വം നല്കുന്നു. നേരത്തെ മരത്തടിയില്‍ ഔദ്യോഗിക വിഭാഗം ബ്രാഞ്ച് സെക്രട്ടറി ദയനീയമായി തോറ്റിരുന്നു.
എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍, ഡിവൈഎഫ്ഐ അഞ്ചാലുംമൂട് മുന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ഹരിലാലാണ് പരാജയപ്പെട്ടത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മറ്റിയംഗം ബീനയാണ് ഇവിടെ വിജയിച്ചത്. ബീനയ്ക്ക് 12 വോട്ട് ലഭിച്ചപ്പോള്‍, ഹരിലാലിന് അഞ്ചു വോട്ടാണ് ലഭിച്ചത്. ശക്തികുളങ്ങര ബി ബ്രാഞ്ചില്‍ നിലവില്‍ സെക്രട്ടറിയായിരുന്ന ജയന് തന്നെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ച് 32-ാം വര്‍ഷമാണ് ജയന് ബ്രാഞ്ച് സെക്രട്ടറിയായി തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: