മുഖ്യമന്ത്രിയുടെ നീതിബോധം ജിഹാദികള്‍ക്ക് കീഴ്പ്പെടുമ്പോള്‍
കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോ ജിഹാദ് എന്ന ലഹരി ജിഹാദും ശക്തമാണെന്നും, ക്രൈസ്തവ യുവതീയുവാക്കള്‍ ഇതിന്റെ കെണിയില്‍ വീഴാതെ സൂക്ഷിക്കണമെന്നും പാലാ രൂപതാ ബിഷപ്പ് പള്ളിയിലെ പ്രസംഗത്തില്‍ ഇടവകാംഗങ്ങളോട് പറഞ്ഞത് ഇത്ര വലിയ ഭൂകമ്പത്തിന് ഇടയാക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ബിഷപ്പിന്റെ പരാമര്‍ശം മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും, അത് പിന്‍വലിക്കണമെന്നുമാണ് മുസ്ലിംലീഗടക്കം ചില മുസ്ലിം സംഘടനകള്‍ ഒറ്റയ്ക്കും കൂട്ടായും ആവശ്യപ്പെട്ടു പോരുന്നത്. ബിഷപ്പ് പറഞ്ഞത് ശരിയോ തെറ്റോ, അതിലെ വസ്തുതയെന്താണ് എന്നൊന്നും പരിശോധിക്കാതെ സംഘടിതമായി ഭീഷണി മുഴക്കുകയാണ് ഇക്കൂട്ടര്‍. മതനിന്ദ ആരോപിച്ച് തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതടക്കം ജിഹാദികള്‍ക്ക് എന്തും ചെയ്യാം. അതവരുടെ മതപരമായ സ്വാതന്ത്ര്യമാണ്. പക്ഷേ മറ്റുള്ളവര്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടിക്കൂടാ. കഴിഞ്ഞ കുറെക്കാലമായി ഇതാണ് കേരളത്തിലെ അവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഇതിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നു. പാലസ്തീന് ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തില്‍ മരിച്ച മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ അനുശോചനക്കുറിപ്പ് തിരുത്തി ജിഹാദികളെ പ്രീണിപ്പിച്ച മുഖ്യമന്ത്രി തീവ്ര മുസ്ലിം സംഘടനകളുടെ മെഗഫോണായി മാറി പാലാ ബിഷപ്പിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കില്ലെന്നും, ബിഷപ്പ് പ്രസ്താവന പിന്‍വലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു.
നാര്‍ക്കോ ജിഹാദിനെക്കുറിച്ച് പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്ന് ഇതാ ഞാന്‍ തെളിയിച്ചിരിക്കുന്നു എന്നമട്ടിലാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചില കണക്കുകള്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ഭരണത്തലവന് എന്ന നിലയ്ക്ക് താന്‍ പറയുന്ന കണക്കുകള്‍ ആധികാരികമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചുകൊള്ളുമെന്ന വിചാരം മുഖ്യമന്ത്രിക്കുള്ളതായി തോന്നുന്നു. പക്ഷേ പറയുന്നത് പിണറായിയായതുകൊണ്ട് ഇതിനുള്ള സാധ്യത തീരെയില്ല. സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്ന കൊവിഡ് മരണത്തിന്റെ കണക്കുകള്‍ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞതാണല്ലോ. ഇതുപോലെയാണ് മുഖ്യമന്ത്രി പറയുന്ന മയക്കുമരുന്നു കേസുകളുടെ മതം തിരിച്ചുള്ള കണക്കും. സംസ്ഥാനത്തു നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളില്‍ ചെറിയൊരു ശതമാനം മാത്രമാണ് പോലീസ് പിടികൂടാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകളുടെ എണ്ണം വച്ച് മതം തിരിച്ചുള്ള കണക്കുകള്‍ അവതരിപ്പിച്ച് മുസ്ലിങ്ങള്‍ കുറവാണെന്നും വരുത്തുന്നത് ഒരുതരം തട്ടിപ്പാണ്. അഞ്ചുഗ്രാം കഞ്ചാവ് കൈവശം വയ്ക്കുന്നതിനും കിലോക്കണക്കിന് കഞ്ചാവ് കടത്തുന്നതിനും കേസെടുക്കാറുണ്ട്. ഇതു രണ്ടും ഒരുപോലെ കാണാനാവില്ല. ആദ്യത്തെയാള്‍ ഉപഭോക്താവാണ്. ഇവരാണ് അധികവും പിടിയിലാവുന്നത്. സഹസ്രകോടികള്‍ മറിയുന്ന ലഹരിക്കടത്ത് നടത്തുന്നവര്‍ പലപ്പോഴും പോലീസിന്റെ പിടിയില്‍ അകപ്പെടാറില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് അറിയാം. ഇവരില്‍ ബഹുഭൂരിപക്ഷവും ആരാണെന്ന് തിരിച്ചറിയുമ്പോള്‍ മുഖ്യമന്ത്രിയുടെ കണക്കുകള്‍ പൊളിയും.
ലൗ ജിഹാദിനെക്കുറിച്ചും നാര്‍ക്കോ ജിഹാദിനെക്കുറിച്ചും അപ്രിയസത്യങ്ങള്‍ വിളിച്ചു പറഞ്ഞ പാലാ ബിഷപ്പിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി, പ്രതിരോധത്തിലായ ജിഹാദി ശക്തികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍നിന്നുള്ള നൂറുപേര് നേരിട്ടും അല്ലാതെയും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ടല്ലോ. ഇത്രകാലവും സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നില്ല. കൊച്ചുകേരളത്തില്‍നിന്ന് ഇത്രയേറെപ്പേര്‍ ആഗോള ഇസ്ലാമിക ഭീകരസംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഇതിന്റെ സ്വാധീനം ലഹരിക്കടത്തിലടക്കം ഉണ്ടാകുമെന്ന് ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്? രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യാനായി അഫ്ഗാനിസ്ഥാനില്‍നിന്നുള്ള 21000 കോടിരൂപയുടെ കഞ്ചാവ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പിടികൂടിയിരുന്നു. ലോകത്തുവച്ചുതന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണിത്. തൊട്ടടുത്ത ദിവസം 25 കോടിരൂപയുടെ മയക്കുമരുന്ന് കരിപ്പൂരില്‍ പിടികൂടുകയുണ്ടായി. ഇവയൊക്കെ വിതരണം ചെയ്യാനുദ്ദേശിച്ചിരുന്നത് എവിടങ്ങളിലാണെന്നുള്ള അന്വേഷണം നടന്നുവരികയാണ്. അഫ്ഗാനിലെ താലിബാന്റെ വരുമാനസ്രോതസ്സ് കഞ്ചാവു കടത്തായിരിക്കെ ജിഹാദികളുടെ താവളമായിരിക്കുന്ന കേരളം ഇതിന്റെ ഡെസ്റ്റിനേഷന്‍ പോയന്റ് ആയിരിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന മതവിഭാഗത്തിന്റെ ആശങ്കകള്‍ പങ്കുവച്ച പാലാ ബിഷപ്പിനെ ക്രൂശിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങിയതില്‍ പലതും സംശയിക്കേണ്ടതുണ്ട്. രാഷ്ട്രീയ സമ്മര്‍ദത്തിനും മതപ്രീണനത്തിനുമപ്പുറം മറ്റു ചിലതുകൂടി അണിയറയില്‍ സംഭവിച്ചിട്ടുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: