കൊച്ചി: മന്ത്രിയാകാന്‍ യോഗ്യതയില്ലാത്ത ആളാണ് വീണാ ജോര്‍ജ്ജെന്നു തെളിയിച്ചെന്നും സിനിമാ നടിയാകാന്‍ യോഗ്യയാണ് മന്ത്രിയെന്നുമുള്ള പ്രസ്താവനയുടെ പേരില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജിന്റെ പേരില്‍ പൊലീസ് കേസെടുത്തു.
ക്രൈം ഉടമ നന്ദകുമാറിന് ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജ്ജ് നല്കിയ ടെലിഫോണില്‍ നല്കിയ അഭിമുഖമാണ് വിവാദമായിരിക്കുന്നത്. പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തില്‍ ജോര്‍ജ്ജ് തുറന്നടിയ്ക്കുന്നു.
മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അതുപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ ഈ അഭിമുഖം പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നും എഫ് ഐആറില്‍ പറയുന്നു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവന്ന സാഹചര്യത്തിലായിരുന്നു ഈ അഭിമുഖം. ഒരു ഹൈക്കോടതി അഭിഭാഷകന് നല്കിയ പരാതിയില്‍ എറണാകുളം ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: