അഹമ്മദാബാദ്: നമോ ആപ്പ് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി പ്രവര്ത്തകന്. ഗുജറാത്തില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ കോ-കണ്‍വീനര്‍ മനാന് ഡാനിയാണ് ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനായി ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം, നരന്‍പുര, നവരങ്ങപുര പ്രദേശങ്ങളിലെ എല്ലാ വീടുകളും അഹമ്മദാബാദിലെ ആദായനികുതി ബില്‍ഡിംഗ് ഏരിയകളും അദ്ദേഹം സന്ദര്‍ശിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് ഡാനിയുടെ ദൗത്യം. സെപ്റ്റംബര്‍ 17 ന് കാമ്പെയ്ന് ആരംഭിച്ചു. ഒക്ടോബര്‍ എഴ് വരെ തുടരും. യുവാക്കള്‍ അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നാണ് ഡാനിയുടെ അഭ്യര്‍ത്ഥന. ഓരോരുത്തരുടെയും വീടുകളിലെത്തി അവരുടെ മൊബൈല്‍ ഫോണുകളില്‍ നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം അവരുടെ വീടുകളുടെ പ്രവേശന കവാടത്തില്‍ ‘ഘര്‍ഘര്‍ മോദി’ എന്ന് സ്റ്റിക്കര്‍ ഒട്ടിക്കും.
ആശയങ്ങളും രാഷ്ട്രീയക്കാരും എപ്പോഴും ലോകത്തെ നയിക്കുമെന്ന് ഡാനി പറയുന്നു. ഘര്‍ഘര്‍ മോദി പ്രചാരണത്തിലൂടെ ഗുജറാത്തിലെ ആയിരക്കണക്കിന് ഗ്രാമീണ ജനങ്ങളിലേക്കായിരിക്കും നമോ ആപ്പ് വ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: