ന്യൂദല്‍ഹി : മറ്റൊരു രാജ്യവും ഇന്ത്യയെ പോലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനായിട്ടില്ല. കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് സുപ്രീംകോടതി. കോവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം സന്തോഷം നല്‍കുന്നതാണ്. കോവിഡിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ചിലര്‍ക്കെങ്കിലും ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. ചിലരുടെ കണ്ണുനീരെങ്കിലും ഇതുമൂലം തുടച്ചു നീക്കാന്‍ സാധിക്കുന്നത് സംതൃപ്തി നല്‍കുന്നതാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എം.ആര്. ഷാ അറിയിച്ചു.
രാജ്യത്തിന്റെ ജനസംഖ്യയും, വാക്സിന്റെ ചെലവും സാമ്പത്തിക സ്ഥിതി എന്നീ പ്രതികൂല സാഹചര്യങ്ങളിലും മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകാപരമായ നടപടികളാണ് ഇന്ത്യ കൈക്കൊണ്ടതെന്ന് ഡിവിഷന് ബെഞ്ചംഗമായ എ.എസ്. ബൊപ്പണ്ണയും പ്രശംസിച്ചു.
കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയാകും നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. ദശിയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗ രേഖ പ്രകാരമാണ് നഷ്ടപരിഹാര വിതരണം ചെയ്യുന്നത്.
സെപ്റ്റംബര്‍ മൂന്നിന് ഐസിഎംആറും, കേന്ദ്ര ആരോഗ്യ മന്ത്രാലയവും പുറത്തിറക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ കോവിഡ് മരണമെന്ന് രേഖപ്പെടുത്താത്തതിലുള്ള പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ സമിതികള്‍ ഉണ്ടാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സമിതിക്ക് കോവിഡ് മരണമെന്ന് ബോധ്യമായാല്‍ രേഖപ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
അതിനിടെ കോവിഡിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോതിയില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് 30 ദിവസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനാണ് നിലവില്‍ സഹായം നല്‍കുക. ഇതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച കേസുകളിലെ ഉത്തരവ് കേസില്‍ ഉത്തരവ് ഒക്ടോബര്‍ നാലിന് പുറത്തിറക്കുമെന്നും ഡിവിഷന് ബെഞ്ച് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: