ന്യൂദല്‍ഹി : കോവിഡിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
കോവിഡ് ബാധിച്ച് 30 ദിവസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനാണ് നിലവില്‍ സഹായം നല്കാന് തീരുമാനിച്ചിരിക്കുന്നത്. രോഗം ബാധിച്ച് മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.
കോവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കൊവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുന പരിശോധിക്കണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്.
നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട. തുടര്‍ന്നാണ് 50,000 രൂപ വീതം നല്‍കാമെന്ന് കേന്ദ്രം അറിയിച്ചത്. ഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: