മുംബൈ : വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി മുഴക്കി മതമൗലികവാദികൾ.
കഴിഞ്ഞ ദിവസം വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് അദ്ദേഹം ഗണപതി ഭഗവാന്റെ ചിത്രം പങ്ക് വച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘ അടുത്ത വർഷം വീണ്ടും കാണും വരെ ഗണപതി ഭഗവാന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടായിരിക്കട്ടെ … ‘ഗണപതി ബപ്പ മോറിയ !!!‘ – ഇതായിരുന്നു ഷാരുഖ് ഖാന് ട്വിറ്ററില്‍ കുറിച്ചത്. ഉടനെ ചലച്ചിത്രരംഗത്തുള്ളവരും സുഹൃത്തുക്കളും ഷാരൂഖ് ഖാനെ അഭിനന്ദിച്ച് പോസ്റ്റിടാന്‍ തുടങ്ങി.
ഇതിനു പിന്നാലെ അദ്ദേഹത്തിന് മരണം ആശംസിച്ച് സമൂഹമാധ്യമങ്ങളില്‍ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വിഗ്രഹാരാധന ഇസ്ലാമിൽ ‘ഹറാം’ ആയതിനാൽ ഹിന്ദുമതത്തിലേക്ക് മതം മാറാനും ചിലർ ഷാരൂഖിനോട് ആവശ്യപ്പെട്ടു. ബ്ലൂ-ടിക്ക് ചെയ്ത വെരിഫൈഡ് അക്കൗണ്ടിൽ ഉള്ളവർ പോലും ഷാരൂഖിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നുണ്ട്.
പാക് അനുകൂല ട്വിറ്റർ ഉപയോക്താവ് സമീറ ഖാൻ, ഷാരൂഖിനോട് വിഗ്രഹാരാധന ഇസ്ലാമിലെ ഏറ്റവും വലിയ പാപമായതിനാൽ ‘മതപരിവർത്തനം’ ചെയ്യാനാണ് ആവശ്യപ്പെട്ടത് . മതം രാഷ്ട്രത്തിനും മുകളിലാണെന്നും അതുകൊണ്ടാണ് ഷാരൂഖ് ഖാനോട് മതം മാറാന്‍ പറയുന്നതെന്നും അവർ പറഞ്ഞു.
ഷാരൂഖ് ഖാൻ കാഫിറുകളേക്കാൾ മോശക്കാരനാണെന്ന് പറഞ്ഞുകൊണ്ടുള്ള ആക്ഷേപങ്ങളുമുണ്ട്. മോശം ഇസ്ലാം എന്നർത്ഥം വരുന്ന ‘മുനാഫിക്ക്’ ആണ് ഷാരൂഖ് എന്നും ചിലര്‍ കമന്റ് ചെയ്യുന്നു. കാഫിറുകൾ വധശിക്ഷയ്ക്ക് അർഹരാണെന്നും ചില കമന്റുകള്‍ പറയുന്നു.
അള്ളായും മുഹമ്മദും അല്ലാതെ വേറെ ദൈവമില്ലെന്നാണ് ഷേഖ് ഖ്വാജാ ഹുസൈന് ട്വീറ്റ് ചെയ്തത്. വിധി ദിനത്തില്‍ താങ്കള്‍ അള്ളായോട് ഉത്തരം പറയാന്‍ ബാധ്യസ്ഥാനണെന്നും ട്വിറ്റില്‍ പറയുന്നു.
ഷാരൂഖ് ഖാന് ഇത്തരം വെല്ലുവിളികളും ഭീഷണിയും പുത്തരിയല്ല. 2018ല്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ തന്റെ ഇളയമകന് അബ് റാം ഗണപതിക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം പങ്കുവെച്ചതിന് ഷാരൂഖ് ഖാനെതിരെ വലിയ ഭീഷണി മുഴങ്ങിയിരുന്നു. ഇക്കുറി ട്വിറ്റര്‍ അംഗീകാരമുള്ള ബ്ലൂ-ടിക്ക് വെരിഫൈഡ് അക്കൗണ്ട് ഉടമകൾ പോലും ഷാരൂഖ് ഖാനെതിരെ പരസ്യമായി കമന്റ് ചെയ്തത് ആശങ്കയുണര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: