അമൃത്സര്‍: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നവജ്യോത് സിദ്ദു ദേശവിരുദ്ധനാണെന്നുള്ള മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്. കടുത്ത ആശങ്കയുള്ള ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിദ്ദുവിനെ ‘പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള മനുഷ്യന്’ എന്നാണ് അമരീന്ദര്‍ വിശേഷിപ്പിച്ചത്. സിദ്ധു പാകിസ്ഥാനിലേക്ക് പോയപ്പോള്‍ ഇമ്രാന് ഖാന് ബജ്വയെ കെട്ടിപ്പിടിച്ചത് ഗൗരവമുള്ള കാര്യമായിരുന്നു. സിദ്ദുവിന്റെ സുഹൃത്താണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ജനറല്‍ ബജ്വയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. സിദ്ദുവിന്റെ പാക് ബന്ധം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും ക്യാപ്റ്റന്‍ പറഞ്ഞിട്ടുണ്ട്.
വളരെ അടുത്തറിയാവുന്ന ഒരാളുടെ ഈ പ്രസ്താവന ഭയപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസ് നേതാവ് ഈ ബന്ധം ഉപയോഗിച്ച് സമ്പന്നനായതും വലിയ പദവികള്‍ വഹിച്ചതും അതീവ ഗൗരവമുള്ളതാണ്. സിദ്ദു രാജ്യത്തിന് ഭീഷണിയാണെങ്കില്‍, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ദുവിനെ സംരക്ഷിക്കുന്നതും ഞെട്ടിക്കുന്നതാണ്. അയാളെ, അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന്റെ പിസിസി മേധാവിയായി പിന്തുണയ്ക്കുന്നത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ചുഗ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: