ഹൈദരാബാദ്: ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ ബോര്‍ഡില്‍ അയോഗ്യരായ ആളുകളെ തിരുകിക്കയറ്റുകയാണന്ന് ബിജെപി നേതാവ് ലങ്ക ദിനകരന്.
രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടങ്ങള്‍ പരിഗണിച്ചാണ് ദേവസ്ഥാനങ്ങളുടെ ബോര്‍ഡുകളിലേക്ക് അയോഗ്യരായ ആളുകളെ മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ നിയമിച്ചത്. ഇത്വഴി ദേവസ്ഥാനങ്ങളുടെ പരിശുദ്ധിയും കീഴ്വഴക്കങ്ങളുമെല്ലാം കളങ്കപ്പെട്ടിരിക്കുന്നു. അയോഗ്യരായ ആളുകളുടെ നിയമനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുടെ പരമ്പര തന്നെയുണ്ട്.
പ്രസാദ് പദ്ധതി പ്രകാരം ക്ഷേത്രങ്ങളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുണ്ടെങ്കിലും അതും വ്യക്തിതാല്‍പ്പര്യം നോക്കി മാറ്റുകയാണ്. ക്രമവിരുദ്ധമായ ഒട്ടേറെ കാര്യങ്ങളാണ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ ചെയ്യുന്നത്.
തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ ബോര്‍ഡില്‍ 2019 മുതല്‍ എത്ര തദ്ദേശീയരായ അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നിലൊന്ന്, അല്ലെങ്കില്‍ അതില്‍ കുറവായിരിക്കാം. മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളെ നിയമിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. ഈ അഴിമതിക്കെതിരെ ബിജെപി തുടര്‍ന്നും ശക്തമായി രംഗത്തുണ്ടാകുമെന്ന് ദിനകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: