ചണ്ഡീഗഡ്: ദളിത് സിഖ് നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ച് പഞ്ചാബില്‍ പരീക്ഷണം നടത്താന്‍ കോണ്‍ഗ്രസ്.
അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുമുണ്ടായിരുന്ന ചരണ്‍ജിത് സിങ് ചന്നിയാണ് അമരീന്ദര്‍ സിങിന് പകരക്കാരനായി എത്തുക.
ഇദ്ദേഹം ഞായറാഴ്ച പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ട് മുഖ്യമന്ത്രിയാകാനുള്ള അവകാശവാദം ഉന്നയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തെ ചരണ്‍ജിത്തിനെ നിയമസഭാകക്ഷിനേതാവായി തെരഞ്ഞെടുത്തതായി പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുതമലയുള്ള ഹൈക്കമാന്‍റ് നേതാവ് ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. ഏകപക്ഷീയമായിരുന്നു നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. നേരത്തെ രണ്‍ധാവ മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു ശക്തമായി എതിര്‍ത്തതോടെ കോണ്‍ഗ്രസ് നേതൃത്വം ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: