കോഴിക്കോട്: ഹരിത ഉയര്‍ത്തിയ സ്ത്രീ സ്വാതന്ത്യ വിഷയത്തില്‍ മുസ്ലിം ലീഗില്‍ അസ്വസ്ഥത പുകയുന്നു. ഹരിത മുന്‍ നേതാക്കളെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ശക്തമാകുന്നതായാണ് വിവരം. അതിനിടെ ഹരിത മുന്‍ നേതാക്കളെ തള്ളി മുതിര്‍ന്ന ലീഗ് നേതാവ് എം.കെ മുനീര്‍. ഹരിത നേതാക്കള്‍ക്കെതിരായ നടപടി വിഷയത്തില്‍ പുനരാലോചനയുണ്ടാകില്ലെന്ന് മുനീര്‍ പറഞ്ഞു. പാര്‍ട്ടിക്കാണ് അതിനുള്ള അവകാശം. വ്യക്തിപരമായി തനിക്കതില്‍ ഒന്നും ചെയ്യാനില്ല. സാദിഖലി തങ്ങള്‍ ഇടപെട്ട് പ്രശ്നം പി.കെ നവാസിന് അനുകൂലമാക്കുകയായിരുന്നുവെന്ന ആരോപണം ശരിയല്ല. ഹരിത നേതാക്കളുടെ പരാതി ലീഗ് നേതൃത്വം കേട്ടിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കും പറയാനുള്ള കാര്യങ്ങള്‍ നേതൃത്വം കേട്ടു. എന്നാല്‍ പിന്നീട് നേതൃത്വം എടുത്ത തീരുമാനത്തില്‍ അവര്‍ക്ക് സംതൃപ്തി ഉണ്ടായില്ല. താന്‍ ഔദ്യോഗിക നിലപാടിന് ഒപ്പമാണ്. ഹരിതയിലെ കുട്ടികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. സ്ഥാനങ്ങളില്‍ നിന്ന് നീക്കി എന്നല്ലാതെ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഹരിത എന്ന പ്ലാറ്റ്ഫോമില്‍ അവര്‍ക്ക് വീണ്ടും തുടരാമെന്നും എം.കെ മുനീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: