ന്യൂദല്‍ഹി:ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, ടെക് സംരംഭകര്‍ എന്നിവര്‍ക്കായി ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയc പ്ലാനറ്റോറിയം ഇന്നവേഷന്‍ ചലഞ്ചിന് തുടക്കം കുറിച്ചു.
രാജ്യത്തെ പ്ലാനറ്റോറിയങ്ങള്ക്കായി അത്യാധുനിക സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി വിവിധ സ്റ്റാര്‍ട്ടപ്പുകള്‍, ടെക് സംരംഭകര്‍ എന്നിവരില്‍നിന്നും ഈ ചലഞ്ച് അപേക്ഷകള്‍ ക്ഷണിച്ചു.
രാജ്യത്തെ ചെറുകിട നഗരങ്ങള്‍, ഗ്രാമീണ മേഖലകള്‍ എന്നിവിടങ്ങളില്‍, തദ്ദേശീയമായി നിര്‍മ്മിച്ച പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ പ്ലാനറ്റോറിയങ്ങള്ക്ക് ഇതിലൂടെ അവസരമൊരുങ്ങും
പ്ലാനറ്റോറിയം സാങ്കേതിക വിദ്യയുടെ എല്ലാ മേഖലകളിലും വൈദഗ്ദ്ധ്യം ഉള്ളവര്‍ക്ക്
https://innovateindia.mygov.in/ വഴി ചലഞ്ചില്‍ പങ്കെടുക്കാം . സ്റ്റാര്‍ട്ടപ്പുകള്‍, നിയമസാധുതയുള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘങ്ങള്‍ എന്നിവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം
ആശയങ്ങളിലെ പുതുമ , ഉപയോഗിക്കുന്നതിലെ വെല്ലുവിളികള്‍, പുനര്‍നിര്‍മ്മിക്കുന്നതിലെ സാധ്യതകള്‍, വിവിധ വലിപ്പത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, വിന്യസിക്കുന്നതിലെയും ഉപയോഗിക്കുന്നതിലെയും എളുപ്പം, ആശയം പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാവാനിടയുള്ള അപകടസാധ്യതകള്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധ സമിതി, ആശയങ്ങളെ വിലയിരുത്തും.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 5 ലക്ഷം, മൂന്നു ലക്ഷം, രണ്ട് ലക്ഷം എന്നീ തുകകള്‍ സമ്മാനമായി ലഭിക്കും.
മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കും, പങ്കെടുക്കുന്നവര്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വ്യക്തികളെ കാണുവാനും ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ സംബന്ധിച്ച അറിവുകള്‍ സ്വായത്തമാക്കാനും അവസരമൊരുങ്ങും. ഇന്ത്യന്‍ വ്യവസായ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് മുന്പില് തങ്ങളുടെ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള അവസരവും നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: