കൊല്‍ക്കത്ത: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി മോദിയെ നേരിടുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് തൃണമൂല്‍ മുഖപത്രമായ ജാഗോ ബംഗഌയില് ലേഖനം. മോദിക്ക് ബദലാകാന്‍ മമതയ്ക്ക് മാത്രമേ സധിക്കുള്ളുവെന്നും ലേഖനത്തില്‍ പകയുന്നു.
ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തുവന്നു. ലേഖനം മമത പറയിച്ച് എഴുതിച്ചതാണെന്ന് ചൗധരി പ്രതികരിച്ചു. മമതയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. അധികാരക്കൊതിയാണ് മമതയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് കൂടിയായ ചൗധരി തുറന്നടിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ ആരാകണം മോദി ബദല്‍ സഖ്യത്തിത്തെ ആര് നയിക്കണം എന്ന തര്‍ക്കം സഖ്യസാധ്യതകളെ തന്നെ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. തൃണമൂലിനെ ലോക് സഭയില്‍ ഒപ്പംകൂട്ടി ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തിരിച്ചടി കൂടി ആയിരിക്കുകയാണ്. തൃണമൂലിനെ കൂടെനിര്‍ത്താന്‍ അധിര്‍ രഞ്ജന്‍ ചൗധരിയെ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ വരെ കോണ്‍ഗ്രസ് ഇടയ്ക്ക് മുതിര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: