മലപ്പുറം: 71-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘായുസ്സിനായി മലപ്പുറത്ത് മുസ്ലിം മതവിശ്വാസികളും നിലമ്പൂരില്‍ ക്രിസ്ത്യന്‍ മതവിശ്വാസികളും പ്രാർത്ഥിച്ചു.
വെള്ളിയാഴ്ച മലപ്പുറത്ത് . ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ദുഃആ സമ്മേളനത്തിൽ വനിതകളടക്കം നിരവധി മുസ്ലിം മതവിശ്വാസികൾ സംബന്ധിച്ചു. നിലമ്പൂർ സെന്റ് ജോസഫ് പള്ളിയിൽ നടന്ന പ്രാര്‍ത്ഥനാച്ചടങ്ങില്‍ നിരവധി ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പങ്കെടുത്തു.
ജാതിമത രാഷ്ട്രീയഭേദമന്യേ ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന നരേന്ദ്രമോദിക്ക് ആയുരാരോഗ്യത്തോടെ ഇനിയും മുന്നോട്ട് പോകാനാകട്ടെയെന്നായിരുന്നു പ്രാര്‍ത്ഥന. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താർ ഹാജി, വൈസ് പ്രസിഡന്റുമാരായ ഹുസൈൻ വരിക്കോട്ടിൽ, പി. സിദ്ധീഖ്, കെ. ഷംസീർ എന്നിവർ മലപ്പുറത്ത് നടന്ന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജി തോമസ്, ഷാജി ജോർജ്ജ്, പോൾസൺ കരുളായി, എം.ടി. സണ്ണി എടക്കര എന്നിവര്‍ നിലമ്പൂർ സെന്റ് ജോസഫ് പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: