കോഴിക്കോട്: 1921ലെ മാപ്പിള കലാപത്തിന്റെ ഏകപക്ഷീയമായ ലക്ഷ്യം ഹിന്ദു ഉന്മൂലനമായിരുന്നുവെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന 1921: ചിലത് കൂടി പറയാനുണ്ട് എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു സ്വാമിജി. മാപ്പിളസ്ഥാന് സ്ഥാപിക്കാനുള്ള അതിക്രമമാണ് കലാപകാരികള്‍ നടത്തിയത്. ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നൂറ്കണക്കിന് അമ്മമാരും സഹോദരിമാരും കലാപത്തില്‍ പീഡിപ്പിക്കപ്പെട്ടു. ചരിത്രത്തിലെ കറുത്ത ഏടാണത്. പക്ഷേ ചിലര്‍ അതിനെ ബോധപൂര്‍വ്വം വെള്ളപൂശുമ്പോള്‍, വസ്തുത നമ്മളും സജീവമാക്കണം-സ്വാമി ചിദാനന്ദപുരി പറഞ്ഞു.
മലബാറിലെ ക്രൂരമായ ഹിന്ദു നരഹത്യയായിരുന്നു മാപ്പിള കലാപമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. അക്കാലത്തെ മിക്ക എഴുത്തുകാരും സാഹിത്യകാരന്മാരും കലാപത്തെ വരച്ച് കാട്ടിയിട്ടുണ്ട്. ഇന്നത്തെ ചില സിനിമാക്കാര് സത്യത്തെ വളച്ചൊടിക്കാനും ഹിന്ദുവിനെ മോശക്കാരായി ചിത്രീകരിക്കാനുമാണ് ശ്രമിക്കുന്നത്.ചരിത്രത്തിന്റെ പുതിയ അവനിര്മ്മിതി എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇരകളായ ഹിന്ദുക്കളെ വീണ്ടും വീണ്ടും കൊല്ലുകയാണ് ഇപ്പോള്‍ ചിലര്‍ ആസൂത്രിതമായി ചെയ്യുന്നതെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. എല്ലാ സഹിച്ച ജനതയെ, ഹിന്ദുക്കളെ ചിലര്‍ ഒറ്റുകാരായി ചിത്രീകരിക്കിക്കുകയാണ്. ഇരകളെ കുത്തിനേവിക്കുമ്പോള് സത്യം നമുക്ക് പറയാതെ വയ്യ. സ്വാതന്ത്ര്യ സമരമല്ല അന്ന് നടന്നത്. ക്രൂരമായ മതഭ്രാന്തില്‍ ഹിന്ദു ഹത്യയാണ് നടന്നത്-ശശികല ടീച്ചര്‍ പറഞ്ഞു.
1921 ല്‍ മാപ്പിള കലാപകാരികള്‍ കൊന്ന ഹിന്ദുക്കളുടെ ചോരച്ചാലുകള്‍ ചവിട്ടിയാണ് ജിഹാദികളുടെ കൊമ്പ് മുളച്ചതെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് വല്സന് തില്ലങ്കരി പറഞ്ഞു. ജിഹാദികള്‍ എല്ലാം നിയന്ത്രിക്കുന്ന അവസ്ഥയാണിപ്പോള്‍. കള്ളത്തരം പ്രചരിപ്പിക്കുന്നു. പക്ഷേ, നുണക്കൊട്ടാരങ്ങള്‍ പൊളിഞ്ഞ് വീഴുകയാണ്. ജിഹാദികളും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് കേരളത്തെ വരിഞ്ഞ് മുറുക്കി നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: