കൊല്ലം: ചടയമംഗലം ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ കവാടത്തില്‍ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ പദ്ധതികളുടെ ബോര്‍ഡ് സ്ഥാപിച്ചു. പിണറായി വിജയന്റെ നൂറു ദിന കര്‍മ പരിപാടിയോട് അനുബന്ധിച്ച് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ അനുവദിച്ച 50 പുതിയ വിപണന കേന്ദ്രങ്ങള്‍ക്കുള്ള ഡീലര്‍ഷിപ്പ് സര്‍ട്ടിഫിക്കെറ്റ് വിതരണവും മൊബൈല്‍ സെയില്‍സ് ഫ്ളാഗ് ഓഫിന്റേയും ഉദ്ഘാടനത്തിന്റെ ഫ്ളക്സാണ് ക്ഷേത്രത്തിന്റെ കവാടത്തില്‍ സ്ഥാപിച്ചത്. സെപ്റ്റംബര്‍ 18 ശനിയാഴ്ച കൂത്താട്ടുകുളത്തെ ഇടായാറില് നടക്കുന്ന പരിപാടിയുടെ ബോര്‍ഡാണിത്.
എന്നാല്‍, ചടയമംഗലം എംഎല്‍എയും മന്ത്രിയുമായ ജെ. ചിഞ്ചുറാണി ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഇതിനാലാണ് ബോര്‍ഡ് ചടയമംഗലം മഹാദേവ ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ കവാടത്തില്‍ തിരുവാതിര ഉത്സവവുമായി ബന്ധപ്പെട്ട് വച്ച ബോര്‍ഡിനോട് ചേര്‍ന്നാണ് കാളകളുടെ ചിത്രങ്ങളുമായി മാംസ കച്ചവട പരിപാടിയുടെ ബോര്‍ഡ്. ഇതിനെതിരേ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: