ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന് അള്‍ജീരിയയിലേക്ക് പുറപ്പെട്ടു. .സെപ്തബംര്‍ 17 വരെ നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തിനിടെ അള്‍ജീരിയന്‍ പ്രധാനമന്ത്രി ബഹു. ഐമെന്‍ ബെനാബ്ദ്റെഹ്മാന്‍, വിദേശകാര്യ മന്ത്രി റംതാന്‍ ലാമമറ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടികാഴ്ച നടത്തും.
ഉഭയകക്ഷി ബന്ധവും,പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. അള്‍ജീരിയയിലെ ഇന്ത്യന്‍ സമൂഹവുമായും വി.മുരളീധരന് സംവദിക്കും. ഇന്ത്യയും അള്‍ജീരിയയും തമ്മില്‍ ശക്തമായ നയതന്ത്ര ബന്ധമാണുള്ളത്. കോളോണിയല്‍ അധിനിവേശത്തിനെതിരെ യോജിച്ച് പോരാടിയ ചരിത്രമുള്ള ഇരു രാജ്യങ്ങളും തമ്മില്‍ 1962 ല്‍ അള്‍ജീരിയ സ്വതന്ത്രമായത് മുതല്‍ നയതന്ത്ര ബന്ധമുണ്ട്.
ഇന്ത്യയും അള്‍ജീരിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം 2020 -2021 വര്‍ഷത്തില്‍ 100 കോടി 29 ലക്ഷത്തിന് മുകളിലാണ്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അള്‍ജീരിയയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: