ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. അഫ്ഗാനിസ്ഥാനില്‍ താലിബാന് നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തിലാണിത്.
ഭീകരരവിരുദ്ധ ശൃംഖലയില്‍ വിന്യസിച്ചിരിക്കുന്ന അതിര്‍ത്തിരക്ഷാ സേനയിലെയും അര്‍ധസൈനിക വിഭാഗത്തിലെയും അംഗങ്ങളെ കൂടുതല്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. താലിബാന് ഭീകരരുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താനാവശ്യമായ പരിശീലനവും ഉറപ്പാക്കും. കാബൂളിന്റെ നിയന്ത്രണം താലിബാന്റെ കൈകളിലെത്തിയത് രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
അയല്‍രാജ്യങ്ങളിലെ നിലവിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ തന്ത്രങ്ങളിലും യുദ്ധമുറകളിലും വലിയ മാറ്റം വരുത്തണമെന്നാണ് സേനാവിഭാഗങ്ങള്‍ക്കും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച നിര്‍ദേശം. പാക് അതിര്‍ത്തിയില്‍നിന്നുള്ള നുഴഞ്ഞുകയറ്റം ഉള്‍പ്പെടെ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന സൂചനയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: