ന്യൂയോര്‍ക്ക്: ചരിത്ര നേട്ടത്തിലേക്കുളള വഴിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് കാലിടറി വീണു. യുഎസ് ഓപ്പണിന്റെ കലാശപ്പോരില്‍ ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്വെദേവിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ദ്യോക്കോവിച്ചിന് കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടവും 21 ഗ്രാന്‍ഡ് സ്ലാമെന്ന റെക്കോഡും നഷ്ടമായി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദ്വെദേവ് ദ്യോക്കോവിച്ചിനെ മറികടന്ന് കിരീടം നേടിയത്. ഈ റഷ്യന്‍ താരത്തിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 6-4, 6-4, 6-4 എന്ന സ്കോറിനാണ് മെദ്വെദേവ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. ഇതോടെ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാമെന്ന ദ്യോക്കോവിച്ചിന്റെ സ്വപ്നം പൊലിഞ്ഞു. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണന്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ പോക്കറ്റിലാക്കിയ ദ്യോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ കൂടി നേടിയിരുന്നെങ്കില്‍ കലണ്ടന്‍ ഗ്രാന്‍ഡ് സ്ലാം നേടാമായിരുന്നു. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പുരുഷ താരമാകാമെന്ന പ്രതീക്ഷയും തകര്‍ന്നു. ദ്യോക്കോ നിലവില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുണ്ട്.
മറാട് സഫിനുശേഷം ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന റഷ്യന്‍ താരമാണ് ഡാനില്‍ മെദ്വെദേവ്. 2005 ല്‍ മാറാട് സഫിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിാുന്നു. രണ്ടാഴ്ചക്കിടെയുണ്ടായ കടുത്ത മാനസിക സമ്മര്‍ദം ഫൈനലിലെ പ്രകടനത്തെ ബാധിച്ചു. താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു പല കാര്യങ്ങളും. എല്ലാം അവസാനിച്ചതില്‍ ആശ്വാസമുണ്ട്. തോല്‍വിയില്‍ നിരാശയുണ്ടെന്നും ദ്യോക്കോവിച്ച് മത്സരശേഷം പറഞ്ഞു. 1969 ല്‍ ഓസ്ട്രേലിയയുടെ റോഡ് ലവറിനുശേഷം കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കാനുള്ള അവസരമാണ്് ദ്യോക്കോവിച്ചിന് നഷ്ടമായത്. ഒരു വര്‍ഷത്തെ നാല് ഗ്രാന്‍ഡ് സ്ലാം നേടുന്ന താരത്തിനാണ് കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: