മുകുന്ദന് മുസലിയാത്ത്
യാദവക്കുട്ടികള് ഒരു പറമ്പില്‍ കാരകളിക്കാനായി പോയി. കളിക്കിടയില്‍ കാര ഒരു പൊട്ടക്കിണറ്റില്‍ വീണു. കുട്ടികള്‍ എത്തിനോക്കി. അതിനുള്ളില്‍ അസാധാരണ വലിപ്പമുള്ള ഒരു ഓന്തിനെ കണ്ടു. പലവിധത്തില്‍ ശ്രമിച്ചിട്ടും ഓന്തിനെ കിണറില്‍നിന്നു കയറ്റാന്‍ കഴിഞ്ഞില്ല. അവസാനം കൃഷ്ണനും കിണറിന്റെ വക്കിലെത്തി. കയറിട്ടു നിഷ്പ്രയാസം വലിച്ചു. ഓന്ത് കരയ്ക്കുകയറി. മാത്രമല്ല ഓന്തിന്റെ സ്ഥാനത്ത് അതിശ്രേഷ്ഠനായ ഒരു രൂപം പ്രത്യക്ഷമായി.
ഭഗവാന് ചോദിച്ചു: അങ്ങരാണ്? എങ്ങനെ ഈ കിണറ്റില്‍ വീണു?
ശ്രേഷ്ഠ വ്യക്തി പറഞ്ഞു.’ഞാന്‍ ഇക്ഷ്വാകു കുലജാതനായ നൃഗരാജനാണ്. പശുദ്ദാനം എന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. നിത്യേന നിരവധി പശുക്കളെ ഞാന്‍ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. അതില്‍ ഒരു പശു തിരിച്ചുവന്നു. എന്റെ മറ്റു പശുക്കളോടൊപ്പം കൂടി. അടുത്തൊരു പ്രാവശ്യം അതേപശുവിനെ മറ്റൊരു ബ്രാഹ്മണന് കൊടുക്കാന്‍ ഇടയായി.
ആദ്യം ദാനം വാങ്ങിയ ബ്രാഹ്മണന് പശുവിന്റെ അവകാശിയായെത്തി. രണ്ടാമതു ദാനം സ്വീകരിച്ചവനാകട്ടെ പശുവിന്റെ ഉടമസ്ഥത വിടാനും തയ്യാറായില്ല. പകരം എത്ര പശുവിനെ വേണമെങ്കിലും തരാം എന്നു പറഞ്ഞിട്ടും രണ്ടുപേരും പശുവിനെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എന്റെ ശ്രദ്ധക്കുറവാണ് പിഴവുപറ്റാന്‍ കാരണം. ഞാന്‍ യമദൂതന്മാരുടെ അധീനത്തിലായി. പശുദ്ദാനം പുണ്യകര്‍മ്മം തന്നെ. എന്നാല്‍ ദാനപ്പശുവിനെ വീണ്ടും ദാനം ചെയ്യാനിടയായതു പാപകരവുമാണ്. അതായത് ഞാന്‍ പുണ്യഫലവും പാപഫലവും അനുഭവിക്കണം. ആദ്യം ഏതുവേണമെന്നു ഞാന്‍ തന്നെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഞാന്‍ പാപഫലത്തെ ആദ്യം തെരഞ്ഞെടുത്തു. ഉടനെ ഞാന്‍ ഒരോന്തായി ഈ കിണറ്റില്‍ വീണു. അങ്ങയുടെ ദര്‍ശനം പാപമോചകവുമായി.’
ഹലാഹല വിഷത്തിന് പരിഹാരമുണ്ട്. അതിനാല്‍ അതു വിഷമല്ല. അതിനേക്കാള്‍ വിഷമാണ് പരിഹാരമില്ലാത്ത ബ്രാഹ്മണ ശാപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: