കാബൂള്‍: എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാതെ രൂപീകരിച്ച താലിബാന് സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സ്. അതുകൊണ്ട് തന്നെ താലിബാന് സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ വ്യക്തമാക്കി.
ഒരിക്കലും ഈ താലിബാന് സര്‍ക്കാരുമായി ഫ്രാന്‍സിന് ബന്ധമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരുമായി ഒരു ഇടപാടുകള്‍ക്ക് ഫ്രാന്‍സ് ഉണ്ടായിരിക്കില്ലെന്നും വിദേശകാര്യമന്ത്രി ജീന്‍ വെസ് ലെ ഡ്രിയാന്‍ പറഞ്ഞു.
താലിബാന് സര്‍ക്കാരിന് മുന്നില്‍ ഒരു പിടി വ്യവസ്ഥകള്‍ വെച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന കാര്യം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് 5 ബ്രോഡ്കാസ്റ്റില് വന്ന അഭിമുഖത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
വിദേശപൗരന്മാരെയും അഫ്ഗാന് പൗരന്മാരെയും പോകാന്‍ അനുവദിക്കാമെന്ന് താലിബാന് പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ താലിബാന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. താലിബാന് എല്ലാവരെയും ഉള്‍ച്ചേര്‍ത്തിട്ടുള്ള, എല്ലാവര്ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. എന്തായാലും ഇപ്പോള്‍ ഫ്രാന്‍സ് ഒരു പിടി വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അത് അംഗീകരിച്ചാല്‍ മാത്രമേ താലിബാന് സര്‍ക്കാരിനെ അംഗീകരിക്കാന്‍ കഴിയൂ. ജപ്പാന്, യുഎസ്, കാനഡ എന്നീ രാജ്യങ്ങളും താലിബാന് സര്‍ക്കാരിനെ അംഗീകരിക്കേണ്ട എന്ന നിലപാടിലാണെന്നറിയുന്നു.
മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് പ്രധാനമന്ത്രിയായുള്ള 33-അംഗ താലിബാന് സര്‍ക്കാര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികാരമേറ്റത്. ഇതില്‍ പാകിസ്ഥാന് അധികാരമുള്ള ഹഖാനി ശൃംഖലയും പഷ്തൂണ്‍ വംശജര്‍ക്കുമാണ് പുതിയ താലിബാന് സര്‍ക്കാരില്‍ അധികാരമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: