കായംകുളം: കായംകുളം ഗവ: താലൂക്ക് ആശുപത്രിക്ക് സമീപമുള്ള സാധുപുരം ജ്വല്ലറിയില്‍ മോഷണം. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് കയറിയാണ് നടത്തിയത്. എന്നാള്‍ കടയ്ക്കുള്ളിലെ ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ജ്വല്ലറിയോട് ചേര്‍ന്നുള്ള കോട്ടക്കല്‍ വൈദ്യശാലയുടെ ഭിത്തി തുരന്ന് അകത്ത് കടന്ന മോഷ്ട്ടാക്കള്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് കടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പണിയനായി കൊണ്ടുവന്ന ചെറിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെട്ടിട്ടുണ്ട്.
കടയിലെ സിസിടിവി ക്യാമറകള്‍ മറച്ചനിലായിലാണ് കാണപ്പെട്ടത്. രാവിലെ വൈദ്യശാല തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണശ്രമം അറിഞ്ഞത്. ഇവരാണ് കായംകുളം പോലീസിനെ വിവരം അറിയിച്ചത്. ജില്ലാഅസി. എസ് പി.എ നസീം, കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. മുഹമ്മദ് ഷാഫി എന്നുവരുടെ നേതൃത്വത്തില്‍ അന്വഷണം ആരംഭിച്ചു. ആലപ്പുഴയില്‍ നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പ്രതികളെക്കുറിച്ചു സൂചനകള്‍ ഒന്നും ലഭിച്ചില്ല.
കായംകുളത്തു വ്യാപാരസ്ഥാപനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന മോഷണശ്രമം വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം സാധുപുരം ജ്വല്ലറിയില്‍ നടന്ന മോഷണ ശ്രമം പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും രാത്രികാലങ്ങളില്‍ സ്വര്‍ണഭരണ വ്യാപാര ശാലകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഓള് കേരള ഗോള്‍ഡ് & സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന് കായംകുളം യൂണിറ്റ് ഭാരവാഹികള്‍ ആവിശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: