കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്ന് പേര് പിടിയില്‍. മൂന്ന് കേസുകളിലായി 1.81 കോടി രൂപയുടെ 3.763 കിലോ സ്വര്‍ണമാണ് എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. എയര്‍ അറേബിയ ജി9 452 വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശിയില്‍ നിന്ന് 912 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
പാന്‍ കേക്കുണ്ടാക്കുന്ന ഇലക്ട്രിക്കല്‍ മെഷീനിന്റെ അകത്തും മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വെയ്സിന്റെ ക്യൂആര്‍ 536 വിമാനത്തിലെത്തിയ മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1999 തൂക്കം സ്വര്‍ണമാണ് പിടികൂടിയത്. മിക്സര്‍ ഗ്രൈന്ഡറിന്റെ മോട്ടോറിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. മസ്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ പുളിക്കല്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 852 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ പിടികൂടി. മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. ശ്രീജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: