ഡാളസ്: അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദനും, തോമസ് ജഫര്‍സണ്‍ യൂണിവേഴ്സിറ്റഇ ഓണ്‍കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി.പിള്ളയെ ലോകാരോഗ്യസംഘടനാ കാന്‍സര്‍ കെയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്മെന്റ് ആന്റ് റിസെര്‍ച്ച് സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഡോ.എം.വി.പിള്ള. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ലഭിച്ചതായി ഡോ.പിള്ള പറഞ്ഞു.
ലോകാരോഗ്യ സംഘടന കാന്‍സര്‍ കെയര്‍ കണ്‍സള്‍റ്റന്റായി തുടരണമെന്ന അഭ്യര്‍ത്ഥന സ്വീകരിക്കുകയായിരുന്നുവെന്ന് ഡോ.പിള്ള പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമായി ഈ നിയമനത്തെ കാണുന്നതായി പിള്ള പറഞ്ഞു. നമ്മുടെ രാജ്യത്തിനും ഇത് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ആദ്യ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നായ റീജിയണ്‍ കാന്‍സര്‍ സെന്റര്‍(കേരള) ഗവേണിംഗ് കൗണ്‍സില്‍ അംഗത്വവും ഇതൊടൊപ്പം ഡോ.പിള്ളയെ തേടിയെത്തിയിട്ടുണ്ട്.
വികസിത രാജ്യങ്ങളില്‍ ഇന്ന് ലഭിക്കുന്ന ഏറ്റവും ആധുനിക കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ കേരളത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് എല്ലാവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ഡോ.പിള്ള പറഞ്ഞു.
യു.എസ്. യൂണിവേഴ്സിറ്റി കാന്‍സര്‍ സെന്ററുമായി സഹകരിച്ചു തൃശൂരിലുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ മാസ്റ്റേഴസ്, പി.എച്ച.ഡി. അക്കാദമിക്ക് പ്രോഗ്രാം നടപ്പാക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കയാണെന്നും, യെയില്‍, മയോ, തോമസ് ജഫര്‍സണ്‍ സെന്റുകളാണ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് തന്റെ കഴിവിന്റെ പരമാവധി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും എല്ലാവരുടേയും, സഹകരണവും, പ്രാര്‍ത്ഥനയും ഡാളസ്സിലുള്ള ഡോ.എം.വി.പിള്ള അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: