ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ചികിത്സയിലിരുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കള്‍ ആളെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കണ്ടെത്തി.
ഇന്നലെ രാത്രിയാണ് കായംകുളം പളളിക്കല്‍ സ്വദേശി രമണന് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചതായി ആശുപത്രി അധികൃതര്‍ സന്ദേശം നല്‍കിയത്. കൊവിഡ് മാനദണ്ഡം അനുസരിച്ച് സംസ്കരിക്കാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് വീട്ടുകാര്‍ ഒരുക്കം നടത്തിയ ശേഷം ആംബുലന്‍സുമായി എത്തി. തുടര്‍ന്നാണ് രോഗി വെന്റിലേറ്ററിലാണെന്ന് വിവരം അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ നിരന്തരമുണ്ടാകുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മാസം ചെങ്ങന്നൂര്‍ സ്വദേശിയായ രോഗി മരണമടഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. രോഗിയായ തങ്കപ്പന്(55) എന്നയാളുടെ വിവരം അറിയാനെത്തിയ ബന്ധുക്കളെയാണ് മരിച്ച് നാല് ദിവസത്തിന് ശേഷം മാത്രം വിവരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: