ന്യൂദല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് ഏര്‍പ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ല്‍ നൂറു മികച്ച കോളജുകളില്‍ പത്തൊമ്പതെണ്ണം കേരളത്തില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ മികവിന്റെ പട്ടികയില്‍ ഐഐടി മദ്രാസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് രണ്ടാമതും ഐഐടി ബോംബെ മൂന്നാമതുമെത്തി. ഐഐടി ദല്‍ഹി, ഐഐടി കാണ്‍പൂര്‍, ഐഐടി ഖരഗ്പൂര്‍, ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹതി, ജെഎന്‍യു, ബനാറസ് ഹിന്ദു സര്‍വ്വകലാശാല എന്നിവ ആദ്യ പത്തു സ്ഥാനങ്ങള്‍ നേടി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിന് പന്ത്രണ്ടാം സ്ഥാനമുണ്ട്. കേരളാ യൂണിവേഴ്സിറ്റിക്ക് 43, എംജി സര്‍വ്വകലാശാലയ്ക്ക് 52 , കുസാറ്റ് 65, കാലിക്കറ്റ് 95 സ്ഥാനങ്ങളാണ് ലഭിച്ചത്.
മികച്ച സര്‍വ്വകലാശാലകളില്‍ ബംഗളൂരു ഐഐഎസ്, ജെഎന്‍യു, ബനാറസ് ഹിന്ദു സര്‍വ്വകലാശാല, കല്‍ക്കത്ത യൂണിവേഴ്സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മികച്ച കോളജുകളില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് 25-ാം സ്ഥാനവും എറണാകുളം രാജഗിരിക്ക് 31-ാം സ്ഥാനവും ലഭിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ്(44), എറണാകുളം സെന്റ് തെരേസാസ്(45), തിരുവനന്തപുരം ഗവ. വിമണ്‍ കോളേജ്(46), എറണാകുളം എസ്.എച്ച് കോളജ്(63), തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്(64), കോഴിക്കോട് സെന്റ് ജോസഫ്സ് കോളജ്(69), കോഴിക്കോട് ഫറൂഖ് കോളജ്(73), ചങ്ങനാശേരി എസ്.ബി കോളജ്(79), തിരുവല്ല മാര്‍ത്തോമ കോളജ്(80), കാസര്‍കോട് ഗവ. കോളജ്(82), കോതമംഗലം മാര്‍ അത്താനാസിയോസ്(86), ആലപ്പുഴ ബിഷപ്പ് മൂര്‍(89), കോട്ടയം ബിസിഎം (89), എറണാകുളം മഹാരാജാസ് കോളജ്(92), കോട്ടയം സിഎംഎസ് കോളജ്(93), കണ്ണൂര്‍ ഗവ. ബ്രണ്ണന്‍ കോളജ്(97), പാലക്കാട് ഗവ. വിക്ടോറിയ കോളജ്(99) എന്നിങ്ങനെ കേരളത്തിലെ 19 കോളജുകളാണ് മികച്ച കോളജുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് പട്ടിക പുറത്തിറക്കിയത്. സഹമന്ത്രിമാരായ അന്നപൂര്‍ണ ദേവി, സുഭാസ് സര്‍ക്കാര്‍, ഡോ. രാജ് കുമാര്‍ രഞ്ജന്‍ സിംഗ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: