വനിതകളുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള ഒരു കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന്. വനിതകള്‍ മത്സരികകുന്ന മുഴുവന്‍ കായിക ഇനങ്ങളും അഫ്ഗാനില്‍ വിലക്കി. പുരുഷ ക്രിക്കറ്റിനെ മല്‍സരങ്ങളുമായി മുന്നോട്ടു പോകാമെന്നും താലിബാന് വ്യക്തമാക്കി.
എന്നാല്‍, ഇത്തരം പ്രാകൃത നിയമങ്ങള്‍ കൊണ്ടുവരുന്ന താലിബാനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ പിന്മാറി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റില്‍ നിന്നും പിന്മാറുന്ന വിവരം വ്യക്തമാക്കിയത്.
പരമ്പരയുടെ ആതിഥേയത്വം വഹിക്കാനാവില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. നവംബറില്‍ ഹൊബാര്ട്ടില് വെച്ചാണ് മത്സരം നടക്കേണ്ടിയിരുന്നത്. ലോകമമ്പാടുള്ള വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച പ്രത്യാശയോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നോക്കിക്കാണുന്നതെന്നും, അഫ്ഗാനില്‍ വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ട്വീറ്റില്‍ പറയുന്നു. തങ്ങളുടെ തീരുമാനത്തിന് കൂട്ടുനിന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിനും ടാന്‍സാനിയന്‍ സര്‍ക്കാരിനുമുള്ള നന്ദിയും ട്വീറ്റില്‍ രേഖപ്പെടുത്തുന്നു.
മുഖം മറയ്ക്കാതെയും പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള ക്രിക്കറ്റ് ഇസ്ലാം മത വിശ്വാസികളായ സ്ത്രീകള്‍ക്ക് അനുയോജ്യമായ കളിയല്ലെന്നാണ് താലിബാന്റെ നിലപാട്. ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടും. അതുകൊണ്ട് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന, വനിതകളുടെ കായിക മത്സരം അനുവദിക്കാനാവില്ലെന്ന് താലിബാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: