കൊച്ചി: കുമാരനാശാന്റെ മരണത്തിന് പിന്നിലെ ദുരൂഹത വീണ്ടും ചര്‍ച്ചയാകുമ്പോള്‍ അതിനുമുമ്പ് നടന്ന മറ്റൊരപകടവും വാര്‍ത്തകളിലേക്ക്. മാപ്പിളക്കലാപത്തിലെ മതഭ്രാന്തും ക്രൂരതകളും തുറന്നുകാട്ടിയ ‘ദുരവസ്ഥ’ പ്രസിദ്ധീകരിച്ചതിനുശേഷമാണ് തിരുവനന്തപുരം സ്പെന്‍സര്‍ ജങ്ഷനില്‍ അപകടമുണ്ടാവുന്നത്.
1910 മുതല്‍ 1923 വരെയുള്ള 14 വര്‍ഷത്തെ ആശാന്റെ ഡയറിക്കുറിപ്പുകള്‍ മകന് കെ. പ്രഭാകരന് ശേഖരിച്ച് പ്രസിദ്ധീകരിച്ച ‘ആശാന്റെ ഡയറിക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ ഈ അപകടത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ‘ദുരവസ്ഥ’ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലിങ്ങള്‍ കൊച്ചി ദിവാന് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് മുസ്ലിം നേതാക്കളുടെ യോഗത്തില്‍ ആശാന് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
1923 മാര്‍ച്ച് 21ന് ഒരു ജഡ്ക്കായില്‍ ആശാന് തിരുവനന്തപുരം സ്പെന്‍സര്‍ ജങ്ഷന് മുറിച്ചുകടക്കുമ്പോള്‍ മെയിന്‍ റോഡില്‍ കൂടി വേഗത്തില്‍ വന്ന ഒരു മോട്ടോര്‍ വണ്ടിയില്‍ ഇടിച്ചു. വണ്ടി തകരുകയും വണ്ടിക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വണ്ടിക്കകത്തു കിടന്ന് ഉരുണ്ടതിനാല്‍ കാര്യമായ പരിക്കില്ലാതെ ആശാന് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഡയറിയില്‍ വ്യക്തമാക്കുന്നു.
ആരും വേണ്ടത്ര ശ്രദ്ധിക്കാതെയും ചര്‍ച്ച ചെയ്യാതെയും പോയ ഈ അപകടം യാദൃച്ഛികമായിരുന്നില്ല എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആശാന്റെ മരണത്തിനിടയാക്കിയ ബോട്ടപകടം കൊലപാതകമായിരുന്നുവെന്ന ചര്‍ച്ചകള്‍ ഉയരുന്ന വേളയില്‍ സ്പെന്‍സര്‍ അപകടവും ആശാനെ അപായപ്പെടുത്താന്‍ തയ്യാറാക്കിയിരുന്ന പദ്ധതിയായിരുന്നില്ലേയെന്ന സംശയവും ബലപ്പെടുകയാണ്.
പ്രത്യേകിച്ചും തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ‘ദുരവസ്ഥ’യെക്കുറിച്ചുള്ള തന്റെ നിലപാട് ഉറച്ചതാണെന്നും യാതൊരുമാറ്റവും വരുത്തില്ല എന്നും മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ ആശാന് തുറന്നടിച്ച സാഹചര്യത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: