തിരുവനന്തപുരം : എആര്‍ സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഹാജരാകാന്‍ ഇരിക്കേ കെ.ടി. ജലീല്‍ എംഎല്‍എയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി. എന്‍ഫോഴ്സ്മെന്റ് മുമ്പാകെ പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണം. ഇഡി അന്വേഷിക്കണമെന്ന ആവശ്യം പാര്‍ട്ടി വിരുദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
എആര്‍ നഗര്‍ സഹകരണബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എഴോളം തെളിവുകള്‍ ഉണ്ടെന്നും ഇത് എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഇന്ന് ഹാജരാക്കുമെന്ന് ജലീല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇഡി മുമ്പാകെ ജലീല്‍ ആദ്യം മൊഴി നല്‍കിയത് മുഖ്യമന്ത്രി ആദ്യം തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് ഓഫീസിലേക്ക് വിളിപ്പിച്ചത്.
എആര്‍ നഗര്‍ കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടില്ലെന്നാണ് ജലീല്‍ വശദീകരണം നല്‍കിയത്. ചന്ദ്രിക കേസിലും താനല്ല പരാതിക്കാരന്. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് മൊഴി നല്കാന് പോകുന്നതെന്നും ജലീല്‍ പിണറായിയെ അറിയിച്ചു. തുടര്‍ന്ന് തെളിവുകള്‍ നല്‍കാനായി ജലീല്‍ കൊച്ചി ഓഫീസിലേക്ക് പുറപ്പെട്ടു.
അതിനിടെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്ന് ജലീല്‍ അറിയിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. പോരാട്ടത്തിന് ഇടതിന്റെ പിന്തുണ ഉണ്ടാകുമെന്നും അവകാശവാദമുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ പ്രതികരണം. ഇതില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രതിപാദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: